സോഷ്യൽമീഡിയയിൽ സജീവം, 10000ത്തോളം ഫോളോവേഴ്സ്; ഭർത്താവിന് സംശയം, ഒടുവിൽ അരുംകൊല

Wait 5 sec.

പാറശാല ചെങ്കൽ വ്ലാത്താങ്കരയിൽ അൽമ എന്ന യുവതിയെ ഭർത്താവ് വിഷ്ണുനാഥ് കൊലപ്പെടുത്തിയത് സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗത്തെച്ചൊല്ലിയുള്ള സംശയവും അഭിപ്രായവ്യത്യാസങ്ങളുമാണ് പ്രധാന കാരണമെന്ന് പോലീസ് കണ്ടെത്തൽ. വിവാഹശേഷം അൽമ സമൂഹമാധ്യമങ്ങളിൽ സജീവമായതും ഇതിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും വിഷ്ണുനാഥിന് ഭാര്യയെ സംശയിക്കാൻ ഇടയാക്കി. കൂടാതെ, കുട്ടികളില്ലാത്തതും ഇവർക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിന്റെ തുടർച്ചയായി ഞായറാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് വിഷ്ണുനാഥ് അൽമയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.