തൂശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് ആണ് മരിച്ചത്. 29 വയസായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാകേഷ്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 17 ആയി ഉയർന്നു.ALSO READ: ‘എന്നാ കുഞ്ഞാലിക്കുട്ടിയെയും ആക്കണം മുഖ്യമന്ത്രി’; ആഗ്രഹം പറഞ്ഞ് എസ്എംഎഫ് നേതാവ്; കസേരപ്പോരിൽ അണിചേരാൻ ലീഗും!ഇന്നലെ വൈകീട്ട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശിക്കും ജീവൻ നഷ്ടമായിരുന്നു. 56 കാരനായ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. 60% ത്തോളം പൊള്ളലേറ്റിരുന്ന ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോകും.The post മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു appeared first on Kairali News | Kairali News Live.