‘ഒരേസമയം സന്തോഷവും ഉത്കണ്ഠയുമുണ്ട്’; സായ് പല്ലവി

Wait 5 sec.

ദക്ഷിണേന്ത്യൻ സിനിമകളിലെ ആരാധകരുടെ ഇഷ്ട കഥാപാത്രമാണ് സായ് പല്ലവി. തൻ്റെ പുതിയ ചിത്രമായി ‘ഏക് ദിൻ കി മെഹ്ഫിൽ’ എന്ന ചിത്രത്തെക്കുറിച്ച് നടി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. ഒരു അഭിനേത്രി എന്ന രീതിയിൽ തൻ്റെ കരിയറിലെ നാ‍ഴികകല്ലാണ് ഈ ചിത്രമെന്ന് അവർ പറഞ്ഞു.‘എന്താണ് ഞാൻ ചെയ്തതെന്ന് എനിക്കിപ്പോ‍ഴും വിശ്വസിക്കാനാവുന്നില്ല. ക‍ഴിവുകളുള്ള ആളുകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് എൻ്റെ ഭാഗ്യമായി ഞാൻ കാണുന്നു’. സായ് പല്ലവി പറഞ്ഞു. ചിത്രത്തിൻ്റെ പ്രമോഷൻ ഇവൻ്റിൽ വെച്ചാണ് അണിയറ പ്രവർത്തകരോട് നടി അതിയായ നന്ദി പ്രകടിപ്പിച്ചത്. ഹിന്ദി സംസാരിക്കാൻ അറിയാത്തതിനാൽ, അവർ പ്രേക്ഷകരോട് ക്ഷമാപണവും നടത്തി.ALSO READ: ‘അപ്ഡേഷൻ എന്നാൽ ഉള്ളിലെ ആഗ്രഹം മരിക്കാതിരിക്കലാണ്; കാലത്തിനൊപ്പം മാറിയാലെ നിലനിൽക്കാൻ പറ്റൂ എന്നതിന് ഉദാഹരണമാണ് മമ്മൂക്ക’: അനുചന്ദ്രഒരേസമയം സന്തോഷവും ഉത്കണ്ഠയും തോന്നുവെന്ന് അവർ പറഞ്ഞു. എങ്ങനെയാണ് പ്രേക്ഷകർ തന്നെ സ്വീകരിക്കുക എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഹിന്ദി റൊമാൻ്റിക് കോമഡി ചിത്രമായ ‘ഏക് ദിൻ മെഹ്ഫില്ലിൻ്റെ’ നിർമാതാവായ ആമിർ ഖാനോടുള്ള നന്ദിയും അവർ അറിയിച്ചു. The post ‘ഒരേസമയം സന്തോഷവും ഉത്കണ്ഠയുമുണ്ട്’; സായ് പല്ലവി appeared first on Kairali News | Kairali News Live.