സ്ത്രീ മുന്നേറ്റവും ശാക്തീകരണവും ലക്ഷ്യമിട്ട് പാലക്കാട് പ്രവാസി സെന്റര്‍ സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ വര്‍ഷാചരണത്തിന്റെ ഭാഗമായി മുദ്രാവാക്യ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീശക്തിയെയും അവരുടെ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന അര്‍ത്ഥപൂര്‍ണ്ണമായ മുദ്രാവാക്യങ്ങള്‍ കണ്ടെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.‘സ്ത്രീ മുന്നേറ്റവും ശാക്തീകരണവും’ എന്നതാണ് മത്സരത്തിന്റെ വിഷയം. പാലക്കാട് ജില്ലയിലെ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടാതെ താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധി ഇല്ല. മത്സരത്തിനു ഏതാനും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുദ്രാവാക്യങ്ങള്‍ മൗലികവും ലളിതവുമായിരിക്കണം. കുറഞ്ഞ വാക്കുകളില്‍ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടാഗ്ലൈനുകള്‍ക്കാണ് മുന്‍ഗണന. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.ALso Read: അബുദാബി ശക്തി പുരസ്കാരം 2026: കൃതികൾ ക്ഷണിച്ചുജൂണ്‍ 30ആണ് എന്‍ട്രികള്‍ അയക്കാനുള്ള അവസാനതീയതി. പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച മുദ്രാവാക്യത്തിനു ആകര്‍ഷകമായ സമ്മാനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന മുദ്രാവാക്യം ‘ജ്വാല 2026’ കാമ്പയിന്റെ ഭാഗമായി ഔദ്യോഗികമായി ഉപയോഗിക്കും.മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എന്‍ട്രികള്‍ ppcjwala@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം.The post ‘ജ്വാല- 2026’ പാലക്കാട് പ്രവാസി സെന്റര് മുദ്രാവാക്യ മത്സരം സംഘടിപ്പിക്കുന്നു appeared first on Kairali News | Kairali News Live.