കോൺഗ്രസിൽ അവസാനമില്ലാതെ തുടരുന്ന മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കൾക്കെതിരെ പരിഹാസവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ.ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലായിരുന്നുവെന്നും അതിനുപകരമുള്ള ഒരു വെടിക്കെട്ട് ആയി ഇതിനെ കണ്ടാൽ മതിയെന്നുമാണ് കെ മുരളീധരന്റെ പരിഹാസം.ആളുകൾ മൂഡ് ഓഫ് ആകാതിരിക്കാനാണ് ഇത്തരം ചർച്ചകളെന്ന് ന്യായീകരിച്ച കെ മുരളീധരൻ നേതാക്കളുടെ പിആർ വർക്കുകൾ പരിധി വിടില്ലെന്നും പറഞ്ഞു. മുസ്ലിംലീഗിലെ മുഖ്യമന്ത്രി ചർച്ചയിലും കെ മുരളീധരൻ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കണമെന്ന തരത്തിലാണ് ലീഗിൽ ചർച്ചകൾ ഉടലെടുക്കുന്നത്. അടുത്താഴ്ച ഈ സമയം കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം എന്നും പറഞ്ഞു. നേതാക്കളുടെ പിആർ വർക്കുകൾ പരിധിവിടില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.ALSO READ: മുഖ്യമന്ത്രിപ്പോരിൽ വടിയെടുത്ത് കെപിസിസി; ചര്‍ച്ച തുടര്‍ന്നാല്‍ അച്ചടക്ക നടപടിഅതേസമയം കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരുടെ അനുയായികളും ഗ്രൂപ്പ് തിരിഞ്ഞ് കസേരപ്പോര് തുടരുന്നതിനിടെയാണ് ലീഗും ചർച്ചയിലേക്ക് അണിചേരുന്നത്. അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവണമെന്നാണ് ആഗ്രഹമെന്ന് എസ്.എം.എഫ് നേതാവ് അസ്ലം മഷ്ഹൂർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു ഇത്.The post ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻ appeared first on Kairali News | Kairali News Live.