പൊന്നിന്റെ നിരക്ക് ഇന്ന് ഉയര്‍ന്നോ? സ്വര്‍ണത്തിന്റെ ഇന്നത്തെ വില പുറത്ത്

Wait 5 sec.

വില എത്ര കൂടിയാലും വില്‍പ്പനയില്‍ ഡിമാന്റ് കുറയാത്ത ഇനമാണ് സ്വര്‍ണം. കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊന്നിന്റെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് സ്വര്‍ണം. അതിനാല്‍, വില കൂടിയാലും ആളുകള്‍ വാങ്ങിക്കുമെന്നത് ഉറപ്പ്. എന്നാല്‍, പാവപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് സ്വര്‍ണവില കുറയുന്നത് ഏറെ ആശ്വാസകരമാണ്.ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഭൂരിഭാഗവും ദിവസങ്ങളിലും 1,11,000 രൂപയ്ക്ക് മുകളിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് വില 1,11,000 രൂപയ്ക്ക് താഴേക്ക് പോയത്.Also Read: സ്വർണമാണോ ഡിജിറ്റൽ സ്വർണമാണോ നല്ലത്? നിക്ഷേപകർക്ക് വൻലാഭം വരാൻ പോകുന്നു, തുടക്കക്കാർക്കും മികച്ച അവസരംഞായറാഴ്ച ഒരു പവന്‍ സ്വര്‍ണത്തിനു 1,12,960 രൂപയായിരുന്നു വില. എന്നാല്‍, തിങ്കളാഴ്ച വില 280 രൂപ വര്‍ധിച്ചു. 1,13,240 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണവില. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ നിരക്ക്. വില കൂടിയത് അല്‍പ്പം ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. വില കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ ഇത് നിരാശരാക്കുന്നതാണ്. ഇന്ന് വില കൂടിയതിനാല്‍ ഇനി എപ്പോള്‍ വില കുറയുമെന്നായിരിക്കും വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ചിന്ത. ഇന്ന് വില കൂടിയതിനാല്‍ വരുംദിവസങ്ങളില്‍ നിരക്ക് ഇനിയും വര്‍ധിക്കുമോയെന്ന് കാത്തിരുന്നുകാണേണ്ടിവരും.The post പൊന്നിന്റെ നിരക്ക് ഇന്ന് ഉയര്‍ന്നോ? സ്വര്‍ണത്തിന്റെ ഇന്നത്തെ വില പുറത്ത് appeared first on Kairali News | Kairali News Live.