കോഴിക്കോട് വീടിനുള്ളിൽ വിഷപ്പാമ്പുകൾ, അങ്കണവാടിക്ക് സമീപം മൂർഖൻ

Wait 5 sec.

കോഴിക്കോട് കുറ്റ്യാടി വീട്ടിനുള്ളിൽ നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി. കിടപ്പുമുറിയിൽ നിന്നാണ് വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്തിയത്. കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്.കോഴിക്കോട് കാരശ്ശേരിയിൽ വീട്ടുവളപ്പിൽ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്. മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. നെല്ലിക്കാ പറമ്പ് അങ്കണവാടിക്ക് സമീപത്ത് വെച്ചായിരുന്നു പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകിയിട്ട് 3 മണിയോടെ ആയിരുന്നു സംഭവം. വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്‌ക്യു അംഗമായ ബാബു എള്ളങ്ങൽ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.ALSO READ: തിരുവനന്തപുരത്ത് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയ സംഭവം: പരുക്കേറ്റ വയോധിക മരിച്ചുഅതേസമയം കണ്ണൂരിലും വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. കക്കാട് റോഡിലെ സി എൻ മമ്മൂട്ടിയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. ഉടൻറസ്‌ക്യൂവറെ വിവരം അറിയിച്ച, പാമ്പിനെ പിടികൂടി.The post കോഴിക്കോട് വീടിനുള്ളിൽ വിഷപ്പാമ്പുകൾ, അങ്കണവാടിക്ക് സമീപം മൂർഖൻ appeared first on Kairali News | Kairali News Live.