യുവതിയെയും മൂന്നു വയസുള്ള കുഞ്ഞിനെയും ആക്രമിച്ച ഇന്ത്യൻ വംശജൻ ടെക്സസസിൽ അറസ്റ്റിൽ. അഥർവ വ്യാസ് (24) ആണ് പൊലീസിൻ്റെ പിടിയിലായത്. ടെക്സസിലെ സാൻ അൻ്റോണിയോയിലാണ് സംഭവം. യു എസ് ഇമ്മിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോ‍ഴ്സ്മെൻ്റ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പൊലീസിൻ്റെ നടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് അറിയിച്ചു.യുവാവിന് നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ 2025ൽ അഥർവിൻ്റെ സ്റ്റുഡൻ്റ് വിസ റദ്ദാക്കിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. യുഎസിൽ അനധികൃതമായാണ് താമസം തുടരുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.ALSO READ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് കാഷ് പട്ടേൽ പുറത്തേക്കോ? ട്രംപ് നടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്ഏപ്രിൽ 18ന് ആണ് കേസിനാസ്പദമായ സംഭ‍വം. യുവതിയെും മകളെയും യാതൊരു പ്രകോപനവുമില്ലാതെ അഥർവ് ആക്രമിക്കുകയായിരുന്നു. പാർക്കിൽ നടക്കുകയായിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും പിന്നാലെ യുവതിയുടെ കയ്യിൽ നിന്ന് കുട്ടി താ‍ഴെ ‍വീ‍ഴുകയും ചെയ്തു. പൊലീസ് വരുന്നതിനു മുന്നേ തന്നെ അക്രമിയെ പാർക്കിലുണ്ടായിരുന്ന ഒരാള്‍ കീ‍ഴ്പ്പെടുത്തുകയും ചെയ്തു. കുഞ്ഞിന് രണ്ട് പല്ലുകള്‍ നഷ്ടപ്പട്ടതിനാൽ ചികിത്സാ ചെലവുകള്‍ക്കായി പണം വേണമെന്ന് ആവശ്യപ്പെട്ട് ക്രൗഡ് ഫണ്ടിങ് പ്ലാറ്റഫോമായ ഗോ ഫണ്ട് മീയിൽ യുവതി സഹായം അഭ്യർഥിച്ചിരുന്നു.The post യുവതിയുടെ മുടി പിടിച്ചു വലിച്ചു, മൂന്നുവയസുകാരിയെ കടിച്ചു; ടെക്സസസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.