അപ്പാടെ ചൂടാണ്, എസി കൊണ്ടും ഫാൻ കൊണ്ടും ഒന്നും ചൂടിനെ തടുക്കാനാവില്ലെന്ന അവസ്ഥയായിട്ടുണ്ട്. ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വച്ചാലേ ചൂടിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂവെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ചൂടിനെ ചെറുക്കുക മാത്രമല്ല ശരീരത്തിന് സമൃദ്ധമായ പോഷകങ്ങൾ നൽകുന്ന ഒരു ഭക്ഷണം പരിചയപ്പെട്ടാലോ. കാത്സ്യം, പ്രോട്ടീൻ എന്നിവക്കൊണ്ട് സമ്പന്നമായ മുത്താറിക്കൂഴ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ശരീരത്തിനെ കുളിർപ്പിക്കുന്ന ഒരു വിഭവമാണിത്.ആവശ്യമായ ചേരുവകൾമുത്താറിപ്പൊടിവെള്ളംശർക്കരതേങ്ങഏലയ്ക്കാപ്പൊടിതയ്യാറാക്കുന്ന വിധംഒരു പാത്രത്തിൽ കട്ട കെട്ടാതെ വെള്ളം ചേ‍ർത്ത് മുത്താറിപ്പൊടി മിശ്രിതമാക്കിയെടുക്കുക. മിശ്രിതം നന്നായി വെന്ത് കറുത്ത നിറമാവുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് ശർക്കര പാനി കൂടി ചേർത്ത് കൊടുക്കാം. മധുരം ആവശ്യമില്ലെങ്കിൽ മിശ്രിതത്തിലേക്ക് ഉപ്പ് ചേർത്തുക്കൊടുക്കാം. അവസാനം തേങ്ങാപ്പാലും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി അടുപ്പിൽ നിന്ന് വാങ്ങാം.The post പോഷകങ്ങൾ കൊണ്ട് സമ്പന്നം; ചൂടത്ത് കഴിക്കാൻ മുത്താറിക്കൂഴ് സൂപ്പറാ appeared first on Kairali News | Kairali News Live.