ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) സൂപ്പര്‍ഫോമില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെ അങ്ങ് പാകിസ്ഥാനില്‍നിന്നൊരു വിചിത്ര ആവശ്യം. തകര്‍പ്പന്‍ പ്രകടനം നടത്താനായി വൈഭവിന്റെ ബാറ്റില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പുണ്ടെന്നും അതിനാല്‍ ലാബിലേക്ക് അയച്ച് ഇതു പരിശോധിക്കണമെന്നുമുള്ള ആവശ്യമാണ് പാകിസ്ഥാനില്‍നിന്ന് വന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകനായ നൗമാന്‍ നിയാസാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. എന്നാല്‍, ഒരു ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ നൗമാന്‍ തമാശയ്ക്കാണ് ഇതുപറഞ്ഞതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതേച്ചൊല്ലി വ്യാപക ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുന്നത്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് നൗമാന്‍ നിയാസിന്റെ വിചിത്ര പ്രതികരണം. ”വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ബാറ്റില്‍ എ.ഐ ചിപ്പ് ഉണ്ടായിരിക്കും”- നിയാസ് പറയുന്നു. ഇന്ത്യയുടെ മിന്നുന്ന കൗമാര താരത്തിനെതിരെ നടത്തിയ വിചിത്ര പരാമര്‍ശത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകനെതിരെ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.Also Read: ചരിത്രമെഴുതി റിങ്കു സിങ്; ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡ് മറികടന്നുകഴിഞ്ഞവര്‍ഷമാണ് വൈഭവ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ചപ്രകടനം നടത്തിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരമായി. നിലവില്‍, രാജസ്ഥാന്റെ ഓപ്പണര്‍ കൂടിയാണ് വൈഭവ്. ഐ.പി.എല്‍ 2026 സീസണില്‍ ഇതുവരെ 357 റണ്‍സ് നേടിയ വൈഭവ് ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാന്‍മാരില്‍ രണ്ടാംസ്ഥാനത്തുണ്ട്. സൂപ്പര്‍താരങ്ങളായ വിരാട് കോലി, അഭിഷേക് ശര്‍മ തുടങ്ങിയവരോടാണ് വൈഭവിന്റെ മത്സരം.The post ”വൈഭവ് സൂര്യവംശിയുടെ ബാറ്റില് എ.ഐ ചിപ്പുണ്ട്”; പരിശോധിക്കണമെന്ന് പാക് ക്രിക്കറ്റ് നിരീക്ഷകന് appeared first on Kairali News | Kairali News Live.