കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; കേസിന്റെ തുടർ നടപടികൾക്ക് സ്റ്റേ

Wait 5 sec.

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക വഴിത്തിരിവ്. പ്രായപൂർത്തിയാകാതെയാണ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്ന് ആരോപിച്ചുള്ള കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്.പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന അഞ്ച് സർക്കാർ രേഖകൾ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകളാണ് ഹാജരാക്കിയത്. പെൺകുട്ടി മൈനർ ആണെന്ന് വരുത്തി തീർക്കാൻ പിതാവ് ബാഹ്യസമ്മർദ്ദത്താൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.ALSO READ: ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺ​ഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻഅനുജന്റെ ആശുപത്രി രേഖകൾ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിന്റെ നടപടികൾ കോടതി സ്റ്റേ ചെയ്തത്. മധ്യപ്രദേശ് പൊലീസിൽ നിന്ന് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസിന്റെ വിചാരണ ഈ മാസം 20ന് നടക്കും.The post കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; കേസിന്റെ തുടർ നടപടികൾക്ക് സ്റ്റേ appeared first on Kairali News | Kairali News Live.