ചരിത്രമെഴുതി റിങ്കു സിങ്; ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡ് മറികടന്നു

Wait 5 sec.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രമുഖ താരമാണ് റിങ്കു സിങ്. ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്തയും നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 83 റണ്‍സാണ് റിങ്കു സിങ് അടിച്ചെടുത്തത്. ഏഴു ഫോറുകളും അഞ്ച് സിക്‌സുകളുമാണ് റിങ്കുവിന്റെ ബാറ്റില്‍നിന്ന് പിറന്നത്.ലഖ്‌നൗക്കെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍കിങ്‌സ് താരവുമായ എം.എസ്. ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ് റിങ്കു സിങ് പഴങ്കഥയാക്കിയത്. ഇതുവരെ ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ ആറാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ധോണി. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈയ്ക്കായി 40 പന്തുകളില്‍നിന്ന് 70 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍, ഞായാറാഴ്ച നടന്ന മത്സരത്തില്‍ 51 പന്തുകളില്‍നിന്ന് 83 റണ്‍സാണ് ആറാമതായി ഇറങ്ങിയ റിങ്കു അടിച്ചുകൂട്ടിയത്. ഇതോടെ ധോണിയുടെ റെക്കോര്‍ഡും റിങ്കു തകര്‍ത്തു.Also Read: ‘തല’യുടെ മടങ്ങിവരവ് വൈകുന്നു ! ധോണി കളിയ്ക്കാൻ ഇറങ്ങാത്തതിന് കാരണം ഇത്മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് റിങ്കു നടത്തിയത്. തോല്‍വിയുടെ വക്കിലായിരുന്ന ടീമിനെ റിങ്കു തന്റെ മികച്ച പ്രകടനത്തിലൂടെ കരകയറ്റുകയായിരുന്നു. ബാറ്റിങ്ങിനു പുറമെ ഫീല്‍ഡിങ്ങിലും റിങ്കു മിന്നുംപ്രകടനം കാഴ്ചവെച്ചു. അഞ്ചു ക്യാച്ചുകളാണ് റിങ്കു എടുത്തത്. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോഴും റിങ്കുവിന്റെ അസാമാന്യ പ്രകടനമായിരുന്നു കണ്ടത്. മത്സരത്തില്‍ ലഖ്‌നൗവിനെ തകര്‍ത്തതോടെ പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത എട്ടാം സ്ഥാനത്തെത്തി.The post ചരിത്രമെഴുതി റിങ്കു സിങ്; ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡ് മറികടന്നു appeared first on Kairali News | Kairali News Live.