കാസര്‍കോട്നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

Wait 5 sec.

കാസര്‍കോട്| കാസര്‍കോട് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേ ഐ സി യുവിലേക്ക് മാറ്റി.ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് പന്ത് കളിക്കുകയായിരുന്നു കുട്ടി. അതിനിടയില്‍ പന്ത് വീടിന് അടുത്തുള്ള പറമ്പിലേക്ക് പോവുകയും പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പാമ്പ് കടിക്കുകയുമായിരുന്നു. ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.