നിറയെ ​ഗുണങ്ങളുള്ള തണ്ണിമത്തനിൽ നിന്ന് വിഷബാധയേൽക്കുമോ? നാലം​ഗ കുടുംബം മരിച്ചതിനുപിന്നിലെ വാസ്തവം എന്ത്?

Wait 5 sec.

കൊടുംചൂടിൽ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന പഴവ‌ർ​ഗങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ദർ നിർദേശിക്കുന്നത്. അതിൽ കൂടുതലാളുകളും നിർദേശിക്കുന്നത് തണ്ണിമത്തൻ കഴിക്കാനാണ്. ജലാംശവും നിരവധി പോഷക​ഗുണങ്ങളുമുള്ള തണ്ണിമത്തൻ കഴിക്കുന്നത് ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ദ‌ർ പറയുന്നത്. എന്നാൽ ഇന്ന് ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് മുംബയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിഷബാധയയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. 40കാരനും അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും 16ഉം 13ഉം വയസുള്ള മക്കളുമാണ് മരിച്ചത്. ഏപ്രിൽ 25ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.ഇതിനിടയിലാണ് ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്. നാലുപേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ സ്ഥിരീകരണങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇതോടെ തണ്ണിമത്തൻ കഴിച്ചാൽ ഭക്ഷ്യവിഷബാധയുണ്ടാകുമോയെന്ന സംശയത്തിലാണ് ലോകം.also read: വേനലിൽ വാടാതിരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതിതണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുമോ?കൊടും ചൂടിലും വേനൽക്കാലങ്ങളിലും തണ്ണിമത്തൻ കഴിക്കുന്നത് കൂടുതൽ ഉൻമേഷം പകരുന്നതാണ്. എന്നാൽ ഇവയെ ശരിയായി ഉപയോ​ഗിച്ചെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. തണ്ണിമത്തന്റെത് കട്ടിയുള്ള പുറംതോടാണെങ്കിൽ പോലും സാൽമൊണല്ല, ലിസ്റ്റീരിയ പോലുള്ള ബാക്ടീരിയകൾ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തണ്ണിമത്തൻ വളരുന്ന സ്ഥലങ്ങളെ ആശ്രയിച്ചാണ് ഈ പ്രശ്നമുണ്ടാകുക. ഉദാ​ഹരണത്തിന് കൂടുതൽ ഈർപ്പമുള്ള സ്ഥലങ്ങളിൽ നിന്നും മലിനമായ സാഹചര്യങ്ങളിൽ നിന്നും ആരോ​ഗ്യത്തിന് ഹാനീകരമായ ബാക്ടീരിയകൾ തണ്ണിമത്തനിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ട്.മറ്റ് കാരണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാംതണ്ണിമത്തൻ മുറിക്കാനുപയോ​ഗിക്കുന്ന കത്തിയിൽ നിന്നുവരെ അണുബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ കത്തി കൃത്യമായി വൃത്തിയാക്കിയശേഷം തണ്ണിമത്തൻ മുറിക്കാൻ ഉപയോ​ഗിക്കുക.മുറിച്ച തണ്ണിമത്തൻ രണ്ട് മണിക്കൂറിൽ കൂടുതൽ മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കരുത്. ഇത്തരത്തിൽ ചെയ്താൽ തണ്ണിമത്തനിൽ ശരീരത്തിന് ദോഷകരമായ ബാക്ടീരിയകൾ പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്.തണ്ണിമത്തനിൽ എറിത്രോസിൻ പോലുള്ള കൃത്രിമ ചായങ്ങളോ മധുരം കൂടുതൽ കിട്ടാനായി പഞ്ചസാര ചേർത്ത വെള്ളം കുത്തിവയ്ക്കുന്നതോ അല്ലെങ്കിൽ മാംസഭാ​ഗത്തിന് കൂടുതൽ നിറം കിട്ടുന്നതിന് മരുന്നുകൾ കുത്തിവയ്ക്കുന്നത് വിഷാംശം കലരാനുള്ള സാദ്ധ്യത കൂട്ടും. ഇത് ദഹനനാളത്തിൽ അസ്വസ്ഥത, അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.തണ്ണിമത്തനിലേക്ക് കടക്കുന്ന ബാക്ടീരിയികൾസാൽമൊണെല്ല ബാക്ടീരിയ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് പനി, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ലിസ്റ്റീരിയ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി കുറഞ്ഞ ​ഗർഭിണികൾക്കും പ്രായമായവഇ. കോളി ബ: കൈകാര്യം ചെയ്യുമ്പോഴോ വയലിലോ ഉള്ള മലമൂത്ര വിസർജ്ജനം മൂലവും ഉണ്ടാകാംഅപകടകരമായ തണ്ണിമത്തൻ കണ്ടെത്താനുള്ള എളുപ്പമാർ​ഗംവാങ്ങിയ തണ്ണിമത്തൻ മുറിക്കുമ്പോൾ അവയുടെ ഉപരിതലത്തിൽ കുമിളകളോ നുരയോ ഉണ്ടാകുന്നത് കാണുകയാണെങ്കിൽ അവയിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കുക.തണ്ണിമത്തൻ കഴിക്കുമ്പോൾ പുളിച്ച രുചിയോ അല്ലെങ്കിൽ ദു‌ർ​ഗന്ധമോ അനുഭവപ്പെട്ടാൽ അവ ഉപേക്ഷിക്കുക.തണ്ണിമത്തന്റെ മാംസഭാ​ഗം ഒരു ടിഷ്യൂപേപ്പറിൽ ഉരസി നോക്കുക. അതിൽ വ്യത്യസ്തമായ രീതിയിലുള്ള ചുവപ്പ് നിറം പ്രത്യക്ഷപ്പെട്ടാൻ കൃത്രിമ നിറം ചേർത്തതായി മനസിലാക്കുക.കഴിക്കുന്നതിന് മുൻപ് തണ്ണിമത്തന്റെ പുറംഭാ​ഗം നന്നായി കഴുകാൻ മറക്കാതിരിക്കുക.വൃത്തിയുള്ള കത്തി, കട്ടിം​ഗ് ബോർഡ് തുടങ്ങിയവ ഉപയോ​ഗിച്ച് തണ്ണിമത്തൻ മുറിക്കുക.മുറിച്ച തണ്ണിമത്തൻ ഉടൻ കഴിക്കുകയോ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്യുകThe post നിറയെ ​ഗുണങ്ങളുള്ള തണ്ണിമത്തനിൽ നിന്ന് വിഷബാധയേൽക്കുമോ? നാലം​ഗ കുടുംബം മരിച്ചതിനുപിന്നിലെ വാസ്തവം എന്ത്? appeared first on Kairali News | Kairali News Live.