തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷനും മേയർ വി വി രാജേഷിനുമെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മേയർക്ക് ഒളിച്ചോടാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.,മേയറുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ളത്തിനുള്ള ബിൽ കോർപ്പറേഷനിലല്ലല്ലോ വാട്ടർ അതോറിറ്റിയിലല്ലേ അടയ്ക്കുന്നത്, അതുകൊണ്ട് അവിടെ പോയി ചോദിക്കൂ എന്നായിരുന്നു കൗൺസിൽ യോഗത്തിനിടെ മേയർ വി വി രാജേഷിന്റെ പ്രസ്താവന. മേയർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് അഡ്വ. എസ് പി ദീപക് ചൂണ്ടിക്കാട്ടി.ALSO READ: കൗൺസിൽ യോഗത്തിൽ പാർലമെന്റ് തള്ളിയ വനിതാ ബില്ലിൽ പ്രമേയം അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്; പ്രതിഷേധം‘മേയറുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനമാണ്. പ്രസ്താവന പിൻവലിച്ച് മേയർ പൊതുജനങ്ങളോട് മാപ്പ് പറയണം’, അഡ്വ. എസ്. പി. ദീപക് ആവശ്യപ്പെട്ടു.The post തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ മാപ്പ് പറയണമെന്ന് അഡ്വ. എസ് പി ദീപക് appeared first on Kairali News | Kairali News Live.