തൊണ്ടിമുതൽ കേസിലെ ശിക്ഷാ വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹൈക്കോടതി പരാമർശങ്ങൾ തന്റെ അപ്പീലിനെ ബാധിക്കുമെന്നും നിഷ്പക്ഷമായ വിചാരണ നിഷേധിക്കപ്പെടും എന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം.ALSO READ: ‘എസി ഒഴിവാക്കൂ, പകരം പോക്കറ്റിൽ ഒരു ഉള്ളി വെയ്ക്കൂ’: ചൂടിനെ മറികടക്കാൻ ബിജെപി നേതാവിന്റെ അസാധാരണമായ ഉപദേശംഎന്നാൽ പരാമർശങ്ങൾ അപ്പീൽ മെറിറ്റിൽ പരിഗണിക്കുമ്പോൾ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ വിധി തടയണമെന്ന് ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.ALSO READ: ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻനെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജനുവരിയിൽ ആന്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ വന്നതിന് പിന്നാലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.The post തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ തള്ളി appeared first on Kairali News | Kairali News Live.