ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് സാക്ഷിയുടെ ആ സൂപ്പർ വാച്ചിൽ; 3 കോടിയോളമാണ് വില

Wait 5 sec.

ഐപിഎൽ ഇന്ത്യയ്ക്ക് എപ്പോഴും ഹരമാണ്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തും അതേ ദിവസം ലീവെടുത്തും കളി കാണാൻ ആരാധകർ ഒരുങ്ങും. തങ്ങളുടെ പ്രിയ ടീമിനെ പിന്തുണക്കുന്നത് മാത്രമല്ല ആരാധകർക്കിടയിലുള്ള ഫാൻ ഫൈറ്റുകളും സ്ഥിരമാണ്.തങ്ങളുടെ ഭർത്താക്കന്മാരെ പിന്തുണയ്ക്കാനും ആവേശം പകരാനും സ്റ്റേഡിയത്തിൽ അണിനിരക്കുന്ന താരങ്ങളുടെ ഭാര്യമാരും വൈറലാവാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ക്യാഷൽ വസ്ത്രങ്ങൾക്ക് ഒപ്പം താരങ്ങളുടെ ഭാര്യമാർ ധരിക്കുന്ന വാച്ചുകളും ശ്രദ്ധയാകർഷിക്കുകയാണ്.2024 ഏപ്രിൽ 26ന് നടന്ന മത്സരം കാണാനെത്തിയ അനുഷ്ക ശർമ്മ ധരിച്ച 28 ലക്ഷം വിലയുള്ള പാന്തർ ഡി കാർട്ടിയർ വാച്ച് ശ്രദ്ധ നേടിയിരുന്നു. ഇതാ അതിന് പിന്നാലെ ഫാഷൻ പ്രേമികളുടെ കണ്ണിലുടക്കിയത് സാക്ഷി ധോണി ധരിച്ച വാച്ചാണ്. ഏപ്രിൽ 23ന് മുംബൈയിൽ നടന്ന മത്സരം കാണാനെത്തിയ സാക്ഷി ധോണി ധരിച്ച 3 കോടി വിലമതിക്കുന്ന റിച്ചാർഡ് മില്ലെ വാച്ചാണ് ഇപ്പോൾ ആരാധകരെ നേടിയിരിക്കുന്നത്.ALSO READ; ‘വീ കീപ്പ് ആൻ ഐ ഓൺ യൂ’;റെമോയെ വച്ച് ലഹരിക്കെതിരെ ബോധവൽക്കരണം ആ ട്രെൻഡും തൂക്കി കേരള പൊലീസ്പിങ്ക് സ്യൂട്ടിൽ സുന്ദരിയായിരുന്ന സാക്ഷ്ഷി ധോണി വളരെ സിമ്പിളായൊരു മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരുന്നത്. പച്ച നിറത്തിലുള്ള റിച്ചാർഡ് മില്ലെ വാച്ച് സാക്ഷിയ്ക്ക് ഒരു റോയൽ ലുക്ക് നൽകുന്നുണ്ടായിരുന്നു. ഈ വാച്ചിന് ഏകദേശം 3 കോടിയോളമാണ് വില. മേരി കോമുമായി സഹകരിച്ച് രൂപകല്പന ചെയ്ത ഒരു അൾട്രാ ലൈറ്റ് വെയ്റ്റ് വാച്ചാണ് റിച്ചാർഡ് മില്ലെ. ഹാൻഡ് പോളിഷ് ചെയ്ത ആം​ഗ്ലെയ‍ർ, സാറ്റിൻ ഫിനിഷ് ചെയ്ത പ്രതലങ്ങൾ എന്നിവയാണ് ഈ വാച്ചിന്റെ പ്രത്യേകത. ആലിയയുടെ വാച്ചിന് പിന്നാലെ സാക്ഷ്ഷിയുടെ വാച്ചിനും ആരാധകരേറുകയാണ്.The post ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് സാക്ഷിയുടെ ആ സൂപ്പർ വാച്ചിൽ; 3 കോടിയോളമാണ് വില appeared first on Kairali News | Kairali News Live.