കോഴിക്കോട്| കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന വിരിപ്പിന് അടിയില്‍ നിന്നാണ് ശംഖുവരയന്‍ പാമ്പുകളെ കണ്ടത്. പിന്നീട് ശുചിമുറിയിലും പാമ്പുകളെ കണ്ടെത്തിയാതായി പറയുന്നു. കാപ്പുമ്മല്‍ രേമേശന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.അതേ സമയം കോഴിക്കാട് പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പോയില്‍ സ്വദേശി അഞ്ജലിക്കാണ് കടിയേറ്റത്. വീടിന്റെ ശുചിമുറിയില്‍ നിന്നാണ് ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതിന് ശേഷം കാലില്‍ ചെറിയ നീറ്റല്‍ അനുഭവപ്പെട്ടപ്പോഴാണ് കടിയേറ്റതായി മനസിലായത്. അപകടനില തരണം ചെയ്തതായാണ് വിവരം.കോഴിക്കോട് 22കാരന് പാമ്പുകടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് കടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ടെത്തി. അന്‍സാറും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.