കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ്

Wait 5 sec.

ചെന്നൈ: മുംബൈയ്ക്കെതിരായ മികച്ച പ്രകടനം ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്ന് വാഴ്ത്തപ്പെടുകയാണ് ക്രിക്കറ്റ് വിദഗ്ദർ. മുംബൈയ്ക്കെതിരെ അവരുടെ തട്ടകത്തിൽ പുറത്താകാതെ 101 റൺസാണ് സഞ്ജു നേടിയത്. എന്നാൽ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ ആ പ്രകടനം ആവർത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. 15 പന്തിൽ 11 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. കാഗിസോ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. പക്ഷേ മത്സരത്തിൽ മികച്ച ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.സഞ്ജുവിന് ചരിത്രനേട്ടംഐപിഎലിൽ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും നേടാകാനാത്ത അതുല്യനേട്ടമാണ് സഞ്ജു ഗുജറാത്തിനെതിരെ നേടിയത്. മത്സരത്തിൽ ഐപിഎലിൽ 5000 റൺസ് നേടുന്ന പത്താമത്തെ ബാറ്ററായി സഞ്ജു മാറി. 180 ഇന്നിംഗ്‌സുകളിൽ നിന്നാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്.എന്നാൽ സഞ്ജുവിന്‍റെ റെക്കോർഡ് അതൊന്നുമായിരുന്നില്ല. ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ കെ.എൽ രാഹുലിനെയും എം.എസ് ധോണിയെയുമാണ് സഞ്ജു പിന്നിലാക്കിയത്.Also Read- സെഞ്ച്വറി വീരൻ സഞ്ജു; അപൂർവ റെക്കോർഡുമായി മലയാളിതാരംഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 തികച്ചവർ150.59 എന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു 5000 റൺസ് തികച്ചത്. ഐപിഎലിൽ 5000 റൺസ് തികച്ച ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റാണിത്. 5000 റൺസ് തികയ്ക്കുമ്പോൾ 138.47 സ്ട്രൈക്ക് റേറ്റുള്ള കെ എൽ രാഹുലാണ് രണ്ടാമത്. മൂന്നാമതുള്ള ധോണിക്ക് 137.45 ആണ് സ്ട്രൈക്ക് റേറ്റ്. ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് തികച്ചതിനുള്ള റെക്കോർഡ് ഇപ്പോഴും എ ബി ഡിവില്ലിയേഴ്സിന്‍റെ പേരിലാണ്. 151.68 ആണ് ഡിവില്ലിയേഴ്സിന്‍റെ സ്ട്രൈക്ക് റേറ്റ്.ഏറ്റവും കുറച്ച് പന്തുകളിൽ 5000 റൺസ് നേടിയവർഅതുപോലെ തന്നെ ഏറ്റവും കുറച്ച് പന്തുകളിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തം പേരിലാക്കി. 3555 പന്തുകളിലാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. ഇക്കാര്യത്തിൽ സുരേഷ് റെയ്നയെയും(3620), കെ എൽ രാഹുലിനെയും(3688) എം എസ് ധോണിയെയുമാണ്(3961) സഞ്ജു പിന്നിലാക്കിയത്. എബി ഡിവില്ലിയേഴ്‌സും(3288) ഡേവിഡ് വാർണറും(3544) മാത്രമാണ് ഈ പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്.The post കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ് appeared first on Kairali News | Kairali News Live.