ഷാജി പാപ്പനും പിള്ളേരും എത്തുന്നുണ്ട് കേട്ടോ ! ഈ ആഴ്ച ഒടിടി ഭരിക്കാനെത്തുന്ന മലയാള ചിത്രങ്ങൾ അറിയാം

Wait 5 sec.

ഈ വർഷം നിരവധി ഹിറ്റ് മലയാള ചിത്രങ്ങൾ ആണ് നമ്മുടെ ബിഗ് സ്ക്രീനിലേക്ക് എത്തിയത്. സിനിമ മേഖലയിൽ മോളിവുഡ് കത്തിക്കയറിയ കാഴ്ചയും ആളുകൾ കണ്ടു. പല ചിത്രങ്ങളും തീയറ്ററിൽ കാണാൻ കഴിയാത്തവർക്കായി അവ ഒടിടിയിലും റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഈ ആഴ്ചയും എല്ലാവരും കാത്തിരുന്ന ചില ചിത്രങ്ങൾ എത്തുകയാണ്. അവ ഏതൊക്കെ ആണെന്നും അവ എവിടെ കാണാൻ കഴിയും എന്നും നോക്കിയാലോ ?ആട് 3മലയാളികളെ കുടുകുടെ ചിരിപ്പിക്കാനായി എത്തിയ ഷാജി പാപ്പനും സംഘവും ഒടിടിയിലും എത്തുകയാണ്. ഒരു ഫാന്റസി-ആക്ഷൻ കോമഡി ഡ്രാമയാണ് ഇത്. ചിത്രം 2026 മെയ് 1 മുതൽ സീ 5 ൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. പ്രതിച്ഛായരാഷ്ട്രീയ പ്രതിസന്ധിയെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രമാണ് പ്രതിച്ഛായ. നിവിൻ പോളി നായകനായ ചിത്രം 2026 ഏപ്രിൽ 24 ന് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.ALSO READ: ‘ജനനായകൻ’ അവസാനത്തേത് ആവില്ല ? വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനഅമ്പലമുക്കിലെ വിശേഷങ്ങൾഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബചിത്രം ആണ് ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’. ചിത്രം 2026 ഏപ്രിൽ 21 ന് സിംപ്ലി സൗത്തിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.ആശകൾ ആയിരംജയറാമിന്റെയും മകൻ കാളിദാസ് ജയറാമിന്റെയും ചിത്രം ആണ് ‘ആശകൾ ആയിരം’. ഏപ്രിൽ 17 മുതൽ സീ ഫൈവിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു.The post ഷാജി പാപ്പനും പിള്ളേരും എത്തുന്നുണ്ട് കേട്ടോ ! ഈ ആഴ്ച ഒടിടി ഭരിക്കാനെത്തുന്ന മലയാള ചിത്രങ്ങൾ അറിയാം appeared first on Kairali News | Kairali News Live.