ലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; 1,627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം

Wait 5 sec.

അബൂദബി | ലുലു റീട്ടെയ്ല്‍ ഹോള്‍ഡിങ്‌സിന്റെ രണ്ടാമത് വാര്‍ഷിക യോഗത്തില്‍, നിക്ഷേപകര്‍ക്കായി വമ്പന്‍ പ്രഖ്യാപനം. ലുലു ഓഹരി ഉടമകള്‍ക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കും. അബൂദബിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് (AGM) തീരുമാനം അംഗീകരിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ (361.5 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനും തീരുമാനമായി.ജി സി സിയിലെ വിപുലമായ പദ്ധതികളും മികച്ച വില്‍പന നേട്ടവും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രംഗത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും നേട്ടത്തിന് വേഗത പകര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ബില്യണ്‍ ഡോളറിന്റെ വരുമാനം നേടി-4.1 ശതമാനത്തിന്റെ വര്‍ധന.ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗത പകര്‍ന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി. കൂടുതല്‍ വിപുലമായ വികസന പദ്ധതികളാണ് ജി സി സിയില്‍ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രംഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.മെയ് ഒന്ന് ആണ് ലുലു റീട്ടെയ്ല്‍ എക്‌സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.