നരേന്ദ്രമോദി തമിഴ്നാട്ടിലെ യൂത്ത് ഐക്കൺ; യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, പ്രവർത്തികൊണ്ട്: അണ്ണാമലൈ

Wait 5 sec.

തമിഴ്നാട്ടിലെ യൂത്ത് ഐക്കൺ നരേന്ദ്രമോദിയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. മോദി യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, അദ്ദേഹത്തിൻ്റെ പ്രവർത്തികൊണ്ടാണെന്നും അണ്ണാമലൈ പറഞ്ഞു. എൻ.ഡി.എ അധ്വാനിച്ചതിൻ്റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിനോട് മോദിയുടെ സ്നേഹം ജനത്തിന് അറിയാമെന്നും അണ്ണാമലൈ പറഞ്ഞു.നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്‌യെ അണ്ണാമലൈ പരിഹസിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രീയ മൂഡ് മാറിയെന്ന് അണ്ണാമലൈ പറഞ്ഞു. പല പാർട്ടികാർക്കും തങ്ങളുടെ വോട്ട് വിഹിതം കുറയും. പ്രത്യേകിച്ചും ടി.വി.കെയ്ക്ക്. വിജയ്ക്ക് താരം എന്ന നിലയിൽ ജെൻസി വോട്ടർമാരും സ്ത്രീകളും കൂടെ നിൽക്കുമെന്ന് കരുതേണ്ടെന്നും അണ്ണാമലൈ പഞ്ഞു.The post നരേന്ദ്രമോദി തമിഴ്നാട്ടിലെ യൂത്ത് ഐക്കൺ; യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, പ്രവർത്തികൊണ്ട്: അണ്ണാമലൈ appeared first on ഇവാർത്ത | Evartha.