സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി; മരിച്ചത് കായംകുളം സ്വദേശി

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് പാമ്പു കടിയേറ്റ് ഒരു മരണം കൂടി. ഇതോടെ ഇന്ന് സംസ്ഥാനത്തു പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. കായംകുളത്ത് 42കാരിയാണ് പാമ്പുകടിയേറ്റ് മരിച്ചത് . ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.Also Read: പാമ്പുകടിയ്ക്കെതിരെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്.The post സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി; മരിച്ചത് കായംകുളം സ്വദേശി appeared first on Kairali News | Kairali News Live.