ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ ഐ എം) ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്‌അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്- 2026) അപേക്ഷ ക്ഷണിച്ചു. ജമ്മു, ബോധ്ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലായാണ് അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പഠനത്തിന് അവസരമൊരുങ്ങുന്നത്. നാഷനൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.യോഗ്യതആർട്‌സ്/ കൊമേഴ്സ്/സയൻസ് സ്ട്രീമിൽ പ്ലസ് ടു/തത്തുല്യം. 2024, 2025 വർഷം പ്ലസ്ടു വിജയിച്ചവർക്കും 2026ൽ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.പരീക്ഷജൂൺ ഏഴിനാണ് പ്രവേശന പരീക്ഷ നടക്കുക. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള രണ്ടര മണിക്കൂർ കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർ പ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്, വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നായി 100 ചോദ്യങ്ങളുണ്ടാകും. 400 മാർക്കിനാണ് പരീക്ഷ. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് വീതം ലഭിക്കും. തെറ്റുത്തരത്തിന് ഓരോ മാർക്ക് വീതം കുറയും.പരീക്ഷാ കേന്ദ്രങ്ങൾരാജ്യത്തിനകത്തും പുറത്തുമായി 91 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും. നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.അപേക്ഷexams.nta.ac.in/JIPMAT/എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി നൽകണം.അവസാന തീയതി മേയ് പത്ത്. അപേക്ഷാഫീസ് 11 വരെ അടയ്ക്കാം.അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ 12 മുതൽ 14 വരെ അവസരമുണ്ട്. വിവരങ്ങൾക്ക് exams.nta.ac.in/JIPMAT, nta. ac.in.