യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും നിർത്തിവച്ചതോടെ, പശ്ചിമേഷ്യയിലെ യുദ്ധം പാചക വാതക- എൽപിജി വിതരണത്തെ വീണ്ടും തടസപ്പെടുത്തുകയാണ്. ഫെബ്രുവരി 28ന് യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം പാചകവാതക പ്രതിസന്ധി രാജ്യത്ത് രൂക്ഷമാണ്.ഏപ്രിൽ 26ന് ആഭ്യന്തര എൽപിജി വിലകളിൽ മാറ്റമില്ല. അതേസമയം, കഴിഞ്ഞ രണ്ട് മാസത്തിനിടെ വാണിജ്യ പാചക വാതക നിരക്കുകൾ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്.മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 60 രൂപയും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 144 രൂപയുമാണ് വർധിപ്പിച്ചത്. ഏപ്രിലിലെ പ്രതിമാസ പരിഷ്കരണത്തെ തുടർന്ന്, വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഏകദേശം 200 രൂപ കൂട്ടി.ALSO READ: ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തതാര്? ഒരാൾ കസ്റ്റഡിയിൽ?ഗാർഹിക എൽപിജി, പിഎൻജി, സിഎൻജി എന്നിവയുടെ 100% വിതരണവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വളർന്നുവരുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയോടെ സിലിണ്ടറുകൾ വാങ്ങിക്കൂട്ടന്നത് ഒഴിവാക്കണമെന്നും മന്ത്രാലയും അഭ്യർത്ഥിച്ചു.എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. പാചകവാതക പ്രതിസന്ധി രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതേസമയം രാജ്യത്ത് ഓൺലൈൻ ബുക്കിംഗുകൾ ഏകദേശം 99 ശതമാനമായി വർധിച്ചിട്ടുണ്ട്. “ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള ഡെലിവറികൾ 94.5%-ൽ കൂടുതൽ വർധിച്ചു.The post എൽപിജി വില കൂടിയോ? ഗാർഹിക സിലിണ്ടറിന്റെ ഇന്നത്തെ വില എത്ര? appeared first on Kairali News | Kairali News Live.