സ്ട്രീറ്റ് ഫുഡുകള്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വൈവിധ്യമാര്‍ന്ന രുചിയാണ് ഓരോ സ്ട്രീറ്റ് ഫുഡിനും. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തോടുപോലും കിടപിടിക്കുന്നവയാണ് ഇവ. ഇന്ത്യയിലെ ഓരോ നഗരങ്ങള്‍ക്കും സവിശേഷമായ സ്ട്രീറ്റ് ഫുഡുകളുണ്ട്. ഓരോ ഭക്ഷണപ്രേമിയും ആസ്വദിച്ചറിയേണ്ടതാണ് ഇവയുടെ രുചി. പോകാം ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളുടെ ലോകത്തേക്ക് ഒരു യാത്ര.ദില്ലിദില്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഓള്‍ഡ് ദില്ലിയാണ് സ്ട്രീറ്റ് ഫുഡിന്റെ പ്രധാന കേന്ദ്രം. ചാന്ദ്നി ചൗക്ക്, ജമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങള്‍ അടങ്ങുന്ന ഓള്‍ഡ് ദില്ലി സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ സ്വര്‍ഗമാണിവിടം. മുഗള്‍ പാചകരുചികളാണ് ഓള്‍ഡ് ദില്ലിയിലെ സ്ട്രീറ്റ് ഫുഡിന്റെ പ്രത്യേകത. ചിക്കന്‍, മട്ടന്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇവിടെ കിട്ടും. ചോലെ ഭട്ടൂരെ, കബാബ്, ചാട്ട്, സമോസ, കുല്‍ഫി തുടങ്ങിയവയും ഇവിടെ എത്തിയാല്‍ ആസ്വദിക്കാം.മുംബൈവട പാവ്, പാവ് ബജി, ഭേല്‍ പൂരി എന്നിവയാണ് മുംബൈയുടെ സ്ട്രീറ്റ് ഫുഡ് മേഖലയെ അടക്കിവാഴുന്ന താരങ്ങള്‍. നഗരത്തിന്റെ ഏതു മേഖലയില്‍ പോയാലും ഇവ സുലഭമായി ലഭിക്കും. റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, റോഡരികിലെ നടപ്പാതകള്‍ എന്നിവയെല്ലാം സ്ട്രീറ്റ് ഫുഡുകളുടെ കേന്ദ്രമാണ്. വളരെ കുറഞ്ഞ വില മാത്രമാണ് വട പാവും പാവ് ബജിയുമെല്ലാം ലഭ്യമാകും.കൊല്‍ക്കത്തകൊളോണിയല്‍ സംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകളുമായി നിലകൊള്ളുന്ന കൊല്‍ക്കത്ത ബംഗാള്‍ രുചിയുടെ മാംസ്മരിക ലോകത്തേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുക. ഗൃഹാതുരത്വമുണര്‍ത്തുന്നതാണ് കൊല്‍ക്കത്തയിലെ സ്ട്രീറ്റ് ഫുഡുകള്‍. ഉരുളക്കിഴങ്, സുഗന്ധവ്യജ്ഞനങ്ങള്‍, ചട്ട്ണി തുടങ്ങിയ ചേര്‍ത്തുണ്ടാക്കുന്ന ഫുച്ച്ക കൊല്‍ക്കത്തിയെ സ്ട്രീറ്റ് ഫുഡുകളിലെ രാജാവാണ്. കാത്തി റോള്‍, ആലു ദം, ഘുഗ്നി ഛാട്ട്, ചൗമീന്‍, ഷെറ്റ്ലാന്‍ഡ് ചിക്കന്‍, ബട്ടര്‍ ഫിഷ് ഫ്രൈ തുടങ്ങിയവയും കൊല്‍ക്കത്തയുടെ സ്ട്രീറ്റ് ഫുഡ് ലോകത്തെ താരങ്ങളാണ്. വിക്ടോറിയ മെമ്മോറിയല്‍, വിവേകാനന്ദ മാര്‍ക്കറ്റ്, റസല്‍ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാന്‍ പറ്റിയ ഇടങ്ങളാണ്.ഹൈദരാബാദ്നഗരത്തിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ചാര്‍മിനാറും പരിസരവുമാണ് ഹൈദരാബാദിലെ സ്ട്രീറ്റ് ഫുഡിന്റെ കേന്ദ്രം. എരിവ് കൂടിയ പലഹാരങ്ങളും സമോസകളുമാണ് ഇവിടുത്തെ പ്രധാനികള്‍. വൈകിട്ടാണ് ഹൈദരാബാദിന്റെ സ്ട്രീറ്റ് ഫുഡ് ലോകം സജീവമാകുക.Also Read: ഇത് കോട്ടയംകാരുടെ സ്പെഷ്യൽ പുളിച്ച അപ്പം; ഉണ്ടാക്കാനും ഈസിചെന്നൈലാളിത്യമാണ് ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയിലെ സ്ട്രീറ്റ് ഫുഡുകളുടെ പ്രത്യേകത. ഇഡ്ലിയും ദോശയും മുതല്‍ വൈവിധ്യമാര്‍ന്ന കടല്‍വിഭവങ്ങളും ഇവിടെ എത്തിയാല്‍ ആസ്വദിക്കാം. ഫില്‍റ്റര്‍ കോഫി, മുറുക്ക് സാന്‍ഡ് വിച്ച്, മൈസൂര്‍ മസാല ദോശ, സൂപ്പ്, നത്തോലി ഫ്രൈ, ബോളി എന്നിവയും ചെന്നൈയിലെ സ്ട്രീറ്റ് ഫുഡുകളിലെ താരങ്ങളാണ്. മറീന കടല്‍ത്തീരം സ്ട്രീറ്റ് ഫുഡിന്റെ ഒരു കേന്ദ്രമാണ്.The post ദില്ലി മുതല് ഹൈദരാബാദ് വരെ; ഇന്ത്യന് സ്ട്രീറ്റ് ഫുഡുകളുടെ രുചിലോകത്തിലേക്ക് ഒരു യാത്ര appeared first on Kairali News | Kairali News Live.