വീട്ടിൽ പാമ്പ് വരില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Wait 5 sec.

കേരളത്തിൽ ചൂട് കൂടുന്നതിനോടൊപ്പം പാമ്പ് പേടിയും കൂടുകയാണ്. കനത്ത ചൂടിൽ, തണുപ്പ് തേടി മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകളെ നിസാരമായി കാണരുത്. സ്വയരക്ഷയ്ക്കായി വീട്ടിൽനിന്നു തന്നെ തുടങ്ങണം ശ്രദ്ധ.അവധിക്കാലമാണ്, കുട്ടികൾ വീട്ടിലും പറമ്പിലുമായി ഓട്ടത്തിലായിരിക്കും. കാടുപിടിച്ച പരിസരങ്ങൾ ഭീഷണ തന്നെയാണ്. അവിടങ്ങളിൽ പാമ്പുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.എല്ലാ പാമ്പുകളും വിഷമുള്ളവയാണോ?പല ഇനത്തിലുള്ള പാമ്പുകളുണ്ട്. കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പാമ്പുകളിൽ പത്തിൽ താഴെ ഇന​ങ്ങൾക്ക് മാത്രമാണ് വിഷമുള്ളത്. മൂർഖൻ, ശംഖുവരയൻ, അണലി, രക്തയണലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവ അതിൽ പ്രധാനപ്പെട്ടവയാണ്.ALSO READ: ഷൂസും പാമ്പും തമ്മിലെന്താ ഇത്ര അടുപ്പം? കണ്ടാൽ അപ്പൊ കയറും; കാരണമിതാ…ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങും. കൂടാതെ പാമ്പുകളുടെ മുട്ട വിരിയുന്ന സമയം കൂടിയാണിത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിതമായതും തണുപ്പുള്ളതുമായ ഇടം തേടി വീടിനുള്ളിലേക്കുമെത്താം. പാമ്പിനെ കണ്ടാൽ ഉടൻ വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം പാമ്പിനെ പിടിക്കാൻ ഇറങ്ങരുത്. സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഡിനേറ്റർമാർ വഴിയോ ചെയ്യാം ബന്ധപ്പെട്ടവരെ കോൺടാക്ട് ചെയ്യാനാകും.പാമ്പ് കടിയേറ്റാൽ ഉടൻ ചികിത്സ തേടണം. ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാൽ വെറുതെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കണം. തലകറക്കം, ഛർദ്ദി, ശ്വാസതടസം, കണ്ണ് അടഞ്ഞുപോവുക, വയറുവേദന, മൂക്കിലൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായേക്കും.വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംവീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെയും പരിസരത്തെയും കാട് നീക്കാം. ചപ്പുചവറുകളും കൂട്ടിയിടരുത്.വീടിന് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ കൂട്ടിയിടരുത്, വലിച്ചെറിയുകയുമരുത്. പാചകത്തിവും മറ്റുമായി ശേഖരിച്ച വിറക് എടുക്കുമ്പോഴും ശ്രദ്ധവേണം.ഭക്ഷണാവശിഷ്ടം വലിച്ചെറിയരുത്. അത് തിന്നാൻ എലികളും പിന്നാലെ പാമ്പും എത്തും.കിടക്കുമ്പോൾ തലയണ, മെത്ത എന്നിവ തട്ടിക്കുടയണം. കട്ടിലിന്റെ അടിഭാഗവും വൃത്തിയായി സൂക്ഷിക്കണം, അവിടെ പാമ്പൊന്നും ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പാക്കണം.ALSO READ: അയ്യോ പാമ്പേ… കടിയേൽക്കാതിരിക്കാനും കടിയേറ്റാലും എന്തൊക്കെ ചെയ്യണം? ഇതൊക്കെ ശ്രദ്ധിക്കൂ…പാചകവാതക സിലിൻഡറുകളുടെ കീഴ്‌ഭാഗം പരിശോധിക്കണംവീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം. വീടിന് മുകളിലേക്ക് വളർന്ന മരങ്ങളുടെ ശിഖരങ്ങളും വെട്ടിക്കളയാം.യൂറോപ്യൻ ക്ലോസറ്റ്‌ തുറന്നിടരുത്. ഷവറിന്റെ പിടിയും പൈപ്പുകളുടെ വിടവും പരിശോധിക്കണം.ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടാം.വാതിലുകളുടെ താഴെയും മറ്റുമുള്ള വിടവ് മറയ്ക്കാം.വീടിന്റെ പരിസരത്തെ മാളങ്ങളും അടക്കുക.ഷൂ, ചെരുപ്പ്, ഹെൽെമറ്റ്‌ എന്നിവ ധരിക്കുമ്പോൾ നന്നായി പരിശോധിക്കണം.The post വീട്ടിൽ പാമ്പ് വരില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി appeared first on Kairali News | Kairali News Live.