എൻ്റെ തല എൻ്റെ ഫുൾ ഫി​ഗർ… ഹൈക്കമാൻ്റിത്കാണുന്നുണ്ടല്ലോ അല്ലേ? ഇം​​ഗ്ലീഷ് ദിനപ്പത്രത്തിൽ ‘താൻ യോ​ഗ്യനെ’ന്ന് പരസ്യം നൽകി രമേശ് ചെന്നിത്തല

Wait 5 sec.

തെരഞ്ഞെടുപ്പ് കഴിഞ്ഞു, റസൾട്ട് വരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. എന്നാൽ കോൺ​ഗ്രസിൽ ഇപ്പൊഴേ പോരാണ്. എന്താണ് പോരിന് കാരണമെന്നല്ലേ… കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായാണ് അവരുടെ പോര്. ഓരോ നേതാക്കന്മാരും അവരുടെ അനുയായികളും മുഖ്യമന്ത്രിക്കസേരയക്കായുള്ള പോരിലാണ്. വിഡി സതീശൻ, കെസി വേണു​ഗോപാൽ,രമേശ് ചെന്നിത്തല എന്നിവർ എങ്ങനെ ഒരോരുത്തരെ പിന്നിലാക്കാം എന്ന ആലോചനയിലാണ്. ഇപ്പോഴിതാ രമേശ് ചെന്നിത്തല ഒരു ഇം​ഗ്ലീഷ് ദിനപ്പത്രത്തിൽ സ്വയം പുകഴ്ത്തി പരസ്യം കൊടുത്തിരിക്കുയാണ്. ഇനി മുഖ്യമന്ത്രിയെപ്പറ്റിയുള്ള ചർച്ചകൾ പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞതിനെ വക വെക്കാതെയാണ് ചെന്നിത്തലയുടെ ഈ പരിപാടി. ഇതോടെ കോൺ​ഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഇത് വലിയ ചർച്ചയായിരിക്കുകയാണ്.‘ലോങ്ങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ’ എന്ന തലക്കെട്ടോടെ നൽകിയിട്ടുള്ള ഈ പെയ്ഡ് ഫീച്ചർ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി പ്രജിൻ ബാബുവിന്റെ പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.Also read: ചുട്ടുപൊള്ളി, വെന്തുരുകി കേരളം, വേണം ജാ​ഗ്രത; സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്ചെന്നിത്തലയുടെ രാഷ്ട്രീയ പാരമ്പര്യവും കഴിഞ്ഞകാല പ്രവർത്തനങ്ങളും എടുത്തുപറയുന്ന ഈ പരസ്യത്തിൽ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ തുടങ്ങിയ പ്രമുഖ നേതാക്കളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും കാണാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ യോ​ഗ്യനാണെന്നാണ് നേതൃത്വത്തെ അറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ ഈ പെടാപാടെല്ലാം. കേരളത്തിലെ നേതാക്കളെയോ അണികളെയോ ലക്ഷ്യം വെച്ചല്ല, മറിച്ച് ഹൈക്കമാൻഡിനെ സ്വാധീനിക്കാനാണ് ഇംഗ്ലീഷ് പത്രത്തിൽ ഇത്തരമൊരു പരസ്യം നൽകിയിരിക്കുന്നതെന്ന് വ്യക്തമാണ്. കെ.സി. വേണുഗോപാലിന് ഹൈക്കമാൻഡിലുള്ള സ്വാധീനവും വി.ഡി. സതീശന് ഘടകകക്ഷികൾക്കിടയിലുള്ള പിന്തുണയും കണക്കിലെടുത്ത് സ്വന്തം നില സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തല.Also read: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ​ദാരുണാന്ത്യം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പാടിലെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കേയും പുല്ലുവിലയാണ് ഈ നേതാക്കൾ നൽകുന്നതെന്നും വ്യക്തം. വിഡി സതീശൻ്റെ നിരവധി ബോർഡുകളും സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കെസി വേണു​ഗോപാൽ സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കസേരെ ഒപ്പിക്കാനുള്ള പണിയിലുമാണ്.The post എൻ്റെ തല എൻ്റെ ഫുൾ ഫി​ഗർ… ഹൈക്കമാൻ്റിത് കാണുന്നുണ്ടല്ലോ അല്ലേ? ഇം​​ഗ്ലീഷ് ദിനപ്പത്രത്തിൽ ‘താൻ യോ​ഗ്യനെ’ന്ന് പരസ്യം നൽകി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.