നെയ്യാറ്റിൻകരയിൽ ഭാര്യയെകുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ

Wait 5 sec.

നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി.അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥ് പൊലീസ് പിടിയിൽ. കുട്ടികൾ ഇല്ലാത്തതിന്റെ മനോവിഷമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 വർഷത്തിനു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.അതേസമയം, ക‍ഴിഞ്ഞ ദിവസം കണ്ണൂരിൽ അമ്മയെ മകൻ ക‍ഴുത്തറുത്തു കൊന്നു. കൊളക്കോട് സ്വദേശി ഗീതയാണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി കൊലപാതകത്തിനു ശേഷം കീ‍ഴടങ്ങി. വാക്കു തർക്കത്തിന് പിന്നാലെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ALSO READ: എൻ്റെ തല എൻ്റെ ഫുൾ ഫി​ഗർ… ഹൈക്കമാൻ്റിത് കാണുന്നുണ്ടല്ലോ അല്ലേ? ഇം​​ഗ്ലീഷ് ദിനപ്പത്രത്തിൽ ‘താൻ യോ​ഗ്യനെ’ന്ന് പരസ്യം നൽകി രമേശ് ചെന്നിത്തലബി ബി എ വിദ്യാർത്ഥിയായ ക്രിസ്റ്റി അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കൊലപാതകം നടന്ന സമയത്തും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. തന്റെ അമ്മയെക്കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന ചില അപവാദങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊല്ലപ്പെട്ട ഗീതമ്മ മഹിളാമോർച്ചയുടെ ജില്ലാ നേതാവായിരുന്നു. കൂടാതെ ഇവർ പ്രദേശത്ത് ഒരു ബ്യൂട്ടി പാർലറും നടത്തിവരികയായിരുന്നു.The post നെയ്യാറ്റിൻകരയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ appeared first on Kairali News | Kairali News Live.