കണ്ണൂരിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു. പട്ടുവം സ്വദേശി നബീസ (65) ആണ് മരിച്ചത്. ക‍ഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, കൊല്ലത്ത് പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.ALSO READ: വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്കും പാമ്പു കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമ്മിളയെയാണ് പാമ്പുകടിച്ചത്. ബീച്ചിന് സമീപമുള്ള റിസോർട്ടിലാണ് സംഭവം. The post ഒരു ജീവൻ കൂടി… കണ്ണൂരിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു appeared first on Kairali News | Kairali News Live.