കണ്ണൂര്‍ | സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂരിലാണ് സംഭവം. മുതുകുടയിലെ കല്ലടത്ത് നബീസ (65) ആണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് വീടിന്റെ മുറ്റത്ത് നിന്ന് പാമ്പുകടിയേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നേരത്തെ, തൃശൂര്‍ കൊടകരയില്‍ എട്ട് വയസ്സുകാരന്‍ ആല്‍ജോ, കായംകുളം ചേരാവള്ളി സ്വദേശിനി സെലീന, തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ ദിക്ഷല്‍ (എട്ട്), ആലപ്പുഴ കുട്ടനാട്ടില്‍ വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര എന്നിവര്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സഹോദരനൊപ്പം ഉറങ്ങുമ്പോഴാണ് ആല്‍ജോക്ക് കടിയേറ്റത്. പരുക്കേറ്റ സഹോദരന്‍ അനോഷ് ചികിത്സയിലാണ്.ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പുകടിയേറ്റ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ,