വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നില്‍ വെടിയുതിര്‍ത്ത ആക്രമിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് ട്രംപ്

Wait 5 sec.

വാഷിംഗ്ടണ്‍ ഡി.സിയില്‍ വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ് നടത്തിയെന്നു സംശയിക്കുന്നയാളുടെ ആദ്യചിത്രം പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന അത്താഴവിരുന്നില്‍ വെടിവെപ്പ് നടന്നതിനു പിന്നാലെ തന്നെ ആക്രമിയെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ചിത്രം പുറത്തുവിട്ടത്.ചുരുളന്‍ മുടിക്കാരനായ യുവാവാണ് ചിത്രത്തിലുള്ളത്. കാലിഫോര്‍ണിയയിലെ ടൊറന്‍സ് സ്വദേശിയായ കോള്‍ തോമസ് അലന്‍ (31) ആണ് പിടിയിലായ ആളെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൈകള്‍ ബന്ധിച്ച് തറയില്‍ കമഴ്ത്തി കിടത്തിയനിലയിലാണ് ഇയാള്‍. സുരക്ഷാഉദ്യോഗസ്ഥരെയും ഇയാള്‍ക്കും ചുറ്റും കാണാം. പ്രതിയെന്നും ഇയാളുടെ പക്കല്‍ ഒന്നിലധികം ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും സംഭവത്തിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. വെടിവെപ്പ് നടത്തിയതിനു പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയുടെ വീഡിയോ ദൃശ്യവും മറ്റൊരു പോസ്റ്റില്‍ ട്രംപ് പങ്കുവെച്ചു.Also Read: ഇത് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ? എച് 1 ബി വിസാ ബിൽ അവതരിപ്പിച്ച് അമേരിക്കഹോട്ടലില്‍ പരിപാടി ആരംഭിക്കുന്നതിനു മുമ്പാണ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇരുന്ന മുറിക്ക് പുറത്ത് വെടിയൊച്ച കേട്ടത്. ഇതോടെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.The post വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നില്‍ വെടിയുതിര്‍ത്ത ആക്രമിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് ട്രംപ് appeared first on Kairali News | Kairali News Live.