വീണ്ടും ബോംബ് ശേഖരം; കണ്ടെത്തിയത് തലശ്ശേരിയില്‍

Wait 5 sec.

കണ്ണൂര്‍ | ജില്ലയില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍ ബോംബും കണ്ടെത്തിയത്.ബക്കറ്റില്‍ പൂഴി നിറച്ച് തെങ്ങിന്‍ തോട്ടത്തില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.പാനൂരില്‍ മേലെ പൂക്കോം പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ കെട്ട് ബോംബുമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്.