ദില്ലി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ച് ആറു യാത്രക്കാർക്ക് പരുക്കേറ്റു. സ്വിസ് വിമാനത്തിനാണ് തീപിടിച്ചത്. ദില്ലിയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന വിമാനത്തിലാണ് അപകടം സംഭവിച്ചത്. നാലു കുഞ്ഞുങ്ങൾ ഉൾപ്പെടെ 232 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനത്തിന്റെ എൻജിനിലുണ്ടായ തകരാറിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീ പടരുകയായിരുന്നു. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.ALSO READ: ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്എൻജിനിൽ തീ കണ്ട ഉടൻ തന്നെ അഗ്നിരക്ഷാ സേന എത്തുകയും വെള്ളമൊഴിച്ച് തീ അണയ്ക്കുകയും ചെയ്തു. യാത്രക്കാരെ എത്രയും വേഗം വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചതിനാലാണ് വലിയൊരു അപകടം ഒഴിവാക്കാനായത്,.ദില്ലി വിമാനത്താവളത്തിൽ അപകടംവിമാനത്തിന് തീപിടിച്ചുആറു പേർക്ക് പരിക്ക്ടേക്ക് ഓഫ് സമയത്ത് എൻജിനിൽ തീതീപിടിച്ചത് സ്വിസ് വിമാനത്തിന്പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുThe post ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചു; ദില്ലി വിമാനത്താവളത്തിൽ അപകടം appeared first on Kairali News | Kairali News Live.