നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

Wait 5 sec.

നെയ്യാറ്റിന്‍കര |  നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. വ്ളാത്താങ്കര ആര്‍സി ചര്‍ച്ചിന് സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അല്‍മയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവംപ്രതിയെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. 9 വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് മക്കളില്ല. പിഎസ്സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു. കൊലപതാക ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതേ സമയം കൊലപാതക കാരണം വ്യക്തമല്ല