വാഷിംഗ്ടണ്‍ ഡിസി | വൈറ്റ്ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ഉന്നതര്‍ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിര്‍ത്തത് 31കാരനായ കോള്‍ തോമസ് അലന്‍. കാലിഫോര്‍ണിയയിലെ ടോറന്‍സ് സ്വദേശിയാണിയാള്‍. മെക്കാനിക്കല്‍ എഞ്ചിനിയര്‍, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നിങ്ങനെയാണ് സമൂഹിക മാധ്യമങ്ങളില്‍ അലനെ കുറിച്ചുള്ള വിവരം.കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ അലന്‍, കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-ഡൊമിംഗ്വസ് ഹില്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിഐജെകെ കണ്‍ട്രോള്‍സില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍, കാല്‍ടെക്കില്‍ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ ജോലികള്‍ അലന്‍ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനില്‍ പാര്‍ട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍, നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ സമ്മര്‍ അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ഫെലോഷിപ്പില്‍ അലന്‍ പങ്കെടുത്തിരുന്നു.ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ് ഇദ്ദേഹംആയുധം ഉപയോഗിച്ചു, ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങള്‍ അലനെതിരെ ചുമത്തുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ജീനൈന്‍ പിറോ പറഞ്ഞു. അലനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗണ്‍, ഒരു ഹാന്‍ഡ്ഗണ്‍, നിരവധി കത്തികള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വാഷിംഗ്ടണ്‍ ഡിസി പോലീസ് മേധാവി ജെഫറി കരോള്‍ പറഞ്ഞു.