തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ

Wait 5 sec.

തൊഴിൽ നിയമങ്ങൾ ലംഘിച്ചു, മസ്കറ്റിൽ 40 പേർ അറസ്റ്റിൽ. തൊഴിൽ നിയമങ്ങൾക്ക് ഒപ്പം തന്നെ വിദേശ താമസ നിയമങ്ങൾ ലംഘിക്കുകയും നിരേോധിത വസ്തുക്കൾ ഉൾപ്പെടെ കൈവശം വയ്ക്കുകയും ചെയ്തതിന് ആണ് 40ഓളം പേരെ അധികൃതർ അറസ്റ്റ് ചെയ്തത്. മസ്കറ്റ് ​ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ പൊലീസ് കമാൻഡുമായി സഹകരിച്ച് നടത്തിയ നടപടിയിൽ ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ കർശനമാണെന്നും ഇത് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.ALSO READ; ഇത് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ? എച് 1 ബി വിസാ ബിൽ അവതരിപ്പിച്ച് അമേരിക്കഇക്കഴിഞ്ഞ ജനുവരിയിൽ ആണ് തൊഴിൽ നിയമങ്ങൾ ലംഘിച്ച ആളുകളുടെ ഔദ്യോ​ഗിക കണക്ക് പുറത്തു വിടുന്നത്. 31,000ത്തിലധികം ആളുകളാണ് കഴിഞ്ഞ ഒരു വർഷം മാത്രം തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒമാനിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ലേബർ വെൽഫെയർ ടീമുകൾ 15,000 പരിശോധനകൾ നടത്തിയതായും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മസ്കറ്റിൽ നടന്ന സമ്മേളനത്തിലാണ് കഴിഞ്ഞ വർഷം സ്വീകരിച്ച നിയമ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തോടെ തൊഴിൽ അന്വേഷകരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചതാണ് നിയമനടപടി ശക്തമാക്കിയത്.The post തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.