ടൈൽ ഇട്ട നിലത്ത് പാമ്പുകൾക്ക് ഇഴയാൻ കഴിയില്ലേ? യാഥാർഥ്യം അറിയാം

Wait 5 sec.

ടൈൽ ഇട്ട നിലത്ത് പാമ്പുകൾ വരില്ല എന്ന് പൊതുവെ പറയാറുണ്ട്. പാമ്പുകൾക്ക് ടൈലിൽ ഇഴയാൻ കഴിയില്ലെന്നാണ് ഇവരുടെ വാ​ദം. എന്നലിത് ശരിയാണോ? പാമ്പുകൾക്ക് ടൈലിൽ ഇഴയാൻ കഴിയില്ലേ?കഴിയും എന്നതാണ് വാസ്തവം. പാമ്പ് ടൈലിലൂടെ ഇഴയുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി. എസ്. റോഷ്‌നി കൈരളിയോട് പറഞ്ഞു. ‘പാമ്പിന്റെ ശരീരം എന്ന് പറയുന്നത് നല്ല സ്മൂത്ത് ആയിട്ടാണ് ഇരിക്കുന്നത്. കയ്യും കാലും ഇല്ലല്ലോ, അപ്പോൾ അവർ ഇഴഞ്ഞാണ് പോകുന്നത്. ഒരു 40-45 ദിവസം ഒക്കെ ആകുമ്പോൾ ആ സ്കിൻ റഫ് ആകും. അപ്പോൾ അവ ചട്ട പൊഴിച്ചു കളയും, പുതിയ സ്കിൻ വരും’, റോഷ്നി പറഞ്ഞു.ALSO READ: വീട്ടിൽ പാമ്പ് വരില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിപാമ്പുകൾക്ക് ടൈലിൽ കൂടി ഇഴയാൻ പറ്റും, പക്ഷേ അത്രത്തോളം കംഫർട്ട് ആയിരിക്കില്ല എന്നേ ഉള്ളൂ. കാരണം ടൈലും വളരെ സ്മൂത്ത് ആയിട്ടുള്ള പ്രതലമാണല്ലോ. അപ്പോൾ ആ ഒരു പ്രതലത്തിൽ ഇഴയുമ്പോൾ മറ്റിടങ്ങളിലെ അപേക്ഷിച്ച് ചിലപ്പോൾ പാമ്പുകൾക്ക് ബാലൻസ് കിട്ടില്ല. അല്ലാതെ ഇഴയില്ല എന്ന് പറയുന്നത് വെറുതെയാണ്, റോഷ്നി വ്യക്തമാക്കി. അത്യാവശ്യം ഗ്രിപ്പുള്ള എല്ലാ സ്ഥലത്തുകൂടെയും പാമ്പ് കയറുകയും ഇഴയുകയും ചെയ്യുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി. എസ്. റോഷ്‌നി കൂട്ടിച്ചേർത്തു.The post ടൈൽ ഇട്ട നിലത്ത് പാമ്പുകൾക്ക് ഇഴയാൻ കഴിയില്ലേ? യാഥാർഥ്യം അറിയാം appeared first on Kairali News | Kairali News Live.