കൊടുംചൂടിൽ താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം. വടക്കുംനാഥ ക്ഷേത്ര മതിൽകെട്ടിനകത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ പൂരപ്രേമികൾ ആവേശക്കൊടുമുടിയിലെത്തി.കത്തുന്ന വേനലിൽ നട്ടുച്ചനേരത്ത് വടക്കുംനാഥ ക്ഷേത്രത്തിനകത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. അവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. വർഷത്തിലൊരിക്കൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന ഇലഞ്ഞിത്തറ മേളത്തിൽ ലയിക്കണം. ഒടുവിൽ ആ നിമിഷവും ഇങ്ങെത്തി. 2 മണിയോടെ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ 300 ഓളം വാദ്യകലാകാരൻമാർ അണിനിരന്നു. പതികാലത്തിൽ തുടങ്ങിയ മേളം മുറുകിയതോടെ കാഴ്ച്ചക്കാർ കൈകൾ മുകളിലേയ്ക്കുയർത്തി താളം പിടിച്ചു.ALSO READ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി യുജിഎസ് ഗ്രൂപ്പ്ഇടത്തു കലാശവും അടിച്ചു കലാശവും തകൃതയും പിന്നെ ത്രിപുടയും പിന്നിട്ട് മുട്ടിൻമേൽ ചെണ്ടയായതോടെ കാണികൾ ആവേശഭരിതരായി. ആസ്വാദകരെ താളവിസ്മയത്തുമ്പത്ത് എത്തിച്ച് ഒടുവിൽ കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ കൊട്ടിക്കലാശിക്കുകയായിരുന്നു ഇലഞ്ഞിത്തറമേളം.മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.The post താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ appeared first on Kairali News | Kairali News Live.