'മായൻ' പറയുന്നത് കറുത്തച്ചനൂട്ടിനെക്കുറിച്ചോ? ജിതിൻ.കെ. ജോസ് അഭിമുഖം

Wait 5 sec.

'ഇത് കറുത്തച്ചനൂട്ടിനെക്കുറിച്ചോ?' കളങ്കാവലിന് ശേഷം ജിതിൻ.കെ. ജോസ് ഒരുക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന ചർച്ചയാണിത്. ജയസൂര്യ നായകനായി എത്തുന്ന 'മായൻ' സിനിമയുടെ പോസ്റ്ററുകൾ വലിയ പ്രതീക്ഷ നൽകുന്നു. ഈ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു സംവിധായകൻ ജിതിൻ.കെ. ജോസ്.'മായൻ' കറുത്തച്ചനൂട്ടിനെക്കുറിച്ചോ?അതിനെപ്പറ്റി ഒരു പരിധിക്കപ്പുറം പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽ ഒരുതരത്തിലുള്ള 'Reverse Devotion' പശ്ചാത്തലം ഈ സിനിമയിൽ വരുന്നുണ്ട്. അത് എന്താണെന്ന് നിലവിൽ തുറന്നുപറയുന്നതിൽ പരിമിതികളുണ്ട്. വിപരീത സ്വഭാവമുള്ള ആരാധനാക്രമത്തെക്കുറിച്ചും, അത് പിന്തുടരുന്ന ഒരു രഹസ്യ സമൂഹത്തെയും, അവരുടെ ചില ആരാധനാക്രമങ്ങളെയും കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്.ഈ സിനിമയുടെ ഴോണർ എന്ത്?ഈ ചിത്രത്തെ ഒരു ഫാന്റസി-ത്രില്ലർ എന്ന് വിളിക്കാൻ കഴിയും. ഈ രണ്ടു ഴോണറുകളുടെയും സ്വഭാവസവിശേഷതകൾ ഈ സിനിമയിലുണ്ടാകും.'മായൻ' കലണ്ടറുമായി ടൈറ്റിലിനുള്ള ബന്ധം?മായൻ കലണ്ടറുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ല. എന്നാൽ മലയാളത്തിൽ ആ വാക്ക് നൽകുന്ന ചില അർത്ഥങ്ങളുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ഈ സിനിമയ്ക്ക് അത്തരമൊരു പേര് നൽകിയത്.യഥാർത്ഥ സംഭവങ്ങൾ പശ്ചാത്തലമാകുന്നുണ്ടോ?കുറുപ്പോ കളങ്കാവലോ പോലെ ഏതെങ്കിലും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയല്ല ഈ സിനിമ ഒരുങ്ങുന്നത്. ഇത് തീർത്തും ഫിക്ഷണൽ കാര്യങ്ങളാണ്. എന്നാൽ നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി നടക്കുന്ന, പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ പലർക്കും അറിയാവുന്ന ചില സവിശേഷ സമൂഹങ്ങളെയും ഇത് അഡ്രസ് ചെയ്യുന്നുണ്ട്.'മായനി'ലേക്ക് എത്തുന്നത് എങ്ങനെ?കളങ്കാവലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് ഈ കഥ എന്നിലേക്ക് എത്തിയത്. എന്നാൽ വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ ആലോചനകൾ ഉണ്ടായിരുന്നുവെന്ന് റാഫിക്ക പറഞ്ഞിട്ടുണ്ട്.എന്തുകൊണ്ട് ജയസൂര്യ?പലതരത്തിലുള്ള കഥാപാത്രങ്ങളെ പരീക്ഷിക്കാൻ ധൈര്യമുള്ള, ചെയ്ത് വിജയിപ്പിച്ചിട്ടുള്ള നടനാണ് ജയസൂര്യ. ഈ കഥാപാത്രത്തിന് അദ്ദേഹം തന്നെയാണ് ഏറ്റവും യോജ്യനെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തോട് ഈ കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടമായതോടെയാണ് ഈ സിനിമയിലേക്ക് എത്തിയത്. അദ്ദേഹം പെർഫോമൻസിന്റെ കാര്യത്തിൽ നിരാശപ്പെടുത്താറില്ല.വർക്കുകൾ എപ്പോൾ ആരംഭിക്കും?മെയ് അവസാനത്തോടെ സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. യുഎസിലായിരിക്കും ഈ ഷെഡ്യൂൾ. അതിന് ശേഷം ജൂലൈ അവസാനത്തോടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.