മലയാള സിനിമാ ലോകം കാത്തിരിക്കുന്ന പേട്രിയറ്റ് ഇനി തീയറ്ററിലേക്കെത്താൻ നാല് ദിവസം മാത്രമാണുള്ളത്. സിനിമ ലോകം ഒന്നടങ്കം മെയ് ഒന്നിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. നാളുകൾക്ക് ശേഷം മലയാളത്തിന്റെ ബിഗ് എം സ് ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂക്കയേയും മോഹൻലാലിനേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം. ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രമോഷനുകളും കൗണ്ട് ഡൗൺ പോസ്റ്ററുകളും സോഷ്യൽ മീഡിയ ഭരിച്ച് തുടങ്ങി. വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ഇതും കാണികൾക്ക് ഏറെ ആകാംഷയുണ്ടാക്കുന്നു. ഓരോ ദിവസവും സിനിമയിലെ ക്യാരക്ടർ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ കൂടി ഭാഗമായുള്ള കൗണ്ട് ഡൗൺ പോസ്റ്ററുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.Also read: ദിസ് മെയ്ഡ് മൈ ഡേ!പേട്രിയറ്റ് പ്രസ് മീറ്റിലെ മമ്മൂട്ടിയുടെ പരാമർശം;മനസ് നിറഞ്ഞ് ചിന്ന തമിഴമെയ് ഒന്നിനെത്തുന്ന ചിത്രത്തിൻ്റെ വാർത്താ സമ്മേളനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ഇതിൻ്റെ പ്രസക്ത ഭാഗങ്ങളും നവമാധ്യമത്തിൽ വൈറലാണ്. എന്തായാലും ജനങ്ങൾ ഇരുകൈയ്യും നീട്ടി ചിത്രത്തെ സ്വീകരിക്കാനുള്ള ഒരിക്കത്തിലാണ്. മഹേഷ് നാരായണനാണ് സിനിമ സമവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി പേരാണ് സിനിമയിലുള്ളത്. കാത്തിരിക്കാം ബോക്സ് ഓഫീസ് തൂക്കാൻ പോകുന്ന ആ ഐറ്റത്തിനായി.The post ബോക്സ് ഓഫീസ് തൂക്കാൻ ഇനി അധിക നാളില്ല; പേട്രിയറ്റെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം appeared first on Kairali News | Kairali News Live.