ഫാത്തിമ തഹ്‍ലിയയുടെ കാപട്യത്തെ തുറന്ന് കാണിക്കുകയും വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്യുന്ന ഫസൽ ഗഫൂറിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. കൈരളിയുടെ ജെ ബി ജംങ്ഷൻ എന്ന പരിപാടിയിലാണ് ഫസൽ ഗഫൂർ ഫാത്തിമ തഹ്‍ലിയയുടെ കാപട്യത്തെ തുറന്ന് കാട്ടുന്നത്. നിക്കാബ് ധരിക്കണോ ധരിക്കണ്ടയോ എന്ന ഒരോരുത്തരുടെ താത്പര്യങ്ങളെപ്പറ്റിയൊക്കെ കപട മുഖത്തോടെ സംസാരിക്കുന്ന ഫാത്തിമയെപ്പറ്റി വ്യക്തമായി ഫസൽ ഗഫൂർ പറയുന്നു. അവരുടെ വാദം ഒരുതരം ഹിപ്പോക്രസിയുടെ ഭാഗമായാണെന്ന് അദ്ദേഹം പറയുന്നു. സ്വയം നിക്കാബ് ധരിക്കാതെ അതിനു വേണ്ടി വാദിക്കുന്ന മറ്റുള്ളവർ ഇത് ധരിക്കണമെന്ന് പറയുന്ന ഫാത്തിമയുടെ രാഷ്ട്രീയത്തെയാണ് ഇവിടെ വലിച്ച് കീറുന്നത്. മറ്റുള്ളവരുടെ മുഖം മറയ്ക്കാനാണ് ഇവർ ഇവിടെ വാദിക്കുന്നത്. എന്തിന് വേണ്ടിയാണ് ആർക്ക് വേണ്ടയാണ് ഇവിടെ ഈ വാദം ഉന്നയികക്കുന്നതെന്നും വ്യക്തമാണ്. Also read: എൻ്റെ തല എൻ്റെ ഫുൾ ഫിഗർ… ഹൈക്കമാൻ്റിത് കാണുന്നുണ്ടല്ലോ അല്ലേ? ഇംഗ്ലീഷ് ദിനപ്പത്രത്തിൽ ‘താൻ യോഗ്യനെ’ന്ന് പരസ്യം നൽകി രമേശ് ചെന്നിത്തലകൃത്യമായ വോട്ട് രാഷ്ട്രീയം അതിന് പിന്നിൽ ഉണ്ടെന്ന് കമൻ്റ് ബോക്സും പറയുന്നുണ്ട്. ഇവിടെ കൈയടി വാങ്ങാൻ മാത്രമാണ് ചെയ്യുന്നത്. നിക്കാബ് ധരിക്കാത്ത ആളുകൾ ഇതിന് വേണ്ടി വാദിക്കുന്നത് വ്യക്തമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറയുന്നു. പല മുസ്ലീം ലീഗ് നേതാക്കളുടെ മക്കളുൾപ്പെടെ നിക്കാബ് ധരിക്കുന്നില്ല മുസ്ലീം ലീഗ് നിക്കാബുമായി ബന്ധപ്പെട്ട് ഒരു നിലാപാടും എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.The post ‘നിങ്ങൾക്ക് വ്യക്തമായ ആവശ്യങ്ങളുണ്ട്’; ഫാത്തിമ തഹ്ലിയയുടെ കപട മുഖം വലിച്ച് കീറി ഫസൽ ഗഫൂർ appeared first on Kairali News | Kairali News Live.