കാലത്തിനൊപ്പം മാറുകയെന്നതാണ് ഒരു നടന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. എന്നാൽ അത് നൂറ്റൊന്ന് ശതമാനം തെളിയിച്ച നടനാണ് മമ്മൂക്കയെന്ന് പറഞ്ഞിരിക്കുയാണ് എഴുത്തുകാരിയായ അനുചന്ദ്ര. എപ്പോഴും മിനുക്കി മിനുക്കി നന്നാകാൻ ശ്രമിരക്കുന്ന നടനാണ് താൻ എന്ന് മമ്മൂട്ടി നിരവധി തവണ പറഞ്ഞിട്ടുണ്ട്. കാലത്തിനനുസരിച്ച് കഥാപാത്രങ്ങളിൽ മാറ്റം വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളാണ് അനുചന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. അദ്ദേഹം കഴിഞ്ഞ ദിവസം പേട്രിയറ്റിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും കുറിപ്പിൽ പറയുന്നു. യൂത്ത് എന്ന സിനിമയെപ്പറ്റിയും അതിലെ അഭിനേതാക്കളെപ്പറ്റിയും മമ്മൂക്ക പറയുന്നുണ്ട്.Also read: മമ്മൂട്ടിയും മോഹൻലാലും ഇതിഹാസം ആയതെങ്ങനെ; കാരണമറിയണോ? പാർവതി പറഞ്ഞത് കേൾക്കൂഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംഅപ്‌ഡേഷൻ ; ഒരു നടന് പിടിച്ചു നിൽക്കാൻ കഴിവ് മാത്രം പോര, അപ്‌ഡേഷൻ കൂടി പ്രധാനമാണെന്ന് ഞാൻ ശരിക്കും മനസിലാക്കിയത് മമ്മൂട്ടിയിലൂടെയായിരുന്നു. അതായത് കാലത്തിനൊപ്പം മാറാൻ കഴിഞ്ഞാലേ നിലനിൽക്കാൻ പറ്റൂ എന്നൊക്കെ പറയുന്നത് സത്യമാണെന്നു 101% വ്യക്തമാക്കിയ നടനാണ് മമ്മൂട്ടി. ഉദാഹരണത്തിന്, ‘യൂത്ത്’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച യുവനടൻ ചിന്നയെക്കുറിച്ച് മമ്മൂട്ടി പങ്കുവച്ച വാക്കുകൾ തന്നെ നമുക്ക് നോക്കാം. ഒരു പ്രെസ്സ് മീറ്റിന് ഇടയിലാണ് സംഭവം. പ്രെസ്സ് മീറ്റിൽ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഇതാണ് ;‘അഭിനയിച്ച് കൊതി തീർന്നിട്ടില്ലെന്ന് പലപ്പോഴും പറയാറുണ്ട്, ഇനിയും പരീക്ഷിച്ച് അഭിനയിക്കാനുള്ള കഥാപാത്രങ്ങൾ ഉണ്ടോ? ’എന്ന്. അതിന് മമ്മൂക്ക നൽകിയ മറുപടി ഇങ്ങനെയാണ് ‘എനിക്ക് സംശയമൊന്നുമില്ല, ഉണ്ട്. ഈ ചോദ്യത്തിന് ഉത്തരമില്ല. ഞാനിന്ന് ‘യൂത്ത്’ എന്ന സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് കുട്ടികൾ സംസാരിച്ചു. അതിൽ ഒരാൾ വന്ന് സംസാരിക്കുമ്പോൾ, അവന് സന്തോഷവും സങ്കടവും വരുന്നു. ഞാൻ സിനിമയിൽ നന്നാവില്ല, ചാൻസ് കിട്ടില്ല. അവന്റെ അച്ഛൻ നീ എന്തിനാട് വെറുതെ പോകുന്നത്, അവിടെയും കളിയാക്കാനാണോ, അവസാനം സിനിമയിൽ ചാൻസ് കിട്ടിയെന്ന് പറഞ്ഞ് ഭയങ്കര ഇമോഷനൽ ആയി പോകുന്ന നിമിഷമുണ്ട്. ഞങ്ങൾക്കൊന്നും അങ്ങനെയൊരു നിമിഷമേ ഉണ്ടായിട്ടില്ല. ഞങ്ങൾ സിനിമ വന്നതിനുശേഷം, സിനിമയിലുണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ ആകാംക്ഷ, ആ ആർത്തി, ആ ആഗ്രഹം, ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്.‘ എന്ന്. സത്യം പറഞ്ഞാൽ ഇക്കയുടെ ഈ വാക്കുകളിലുണ്ട് ആളുടെ അപ്ഡേഷൻ. അതായത് അപ്‌ഡേഷൻ എന്നത് പുതിയ ടെക്നോളജി പഠിക്കുന്നതോ, പുതിയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതോ മാത്രമല്ല. ഉള്ളിലെ ആഗ്രഹം പഴയതുപോലെ സൂക്ഷിക്കാൻ കഴിയുന്നത് കൂടിയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും, ആദ്യ ദിവസത്തെ പോലെ തന്നെ അഭിനയത്തോടുള്ള അഭിനിവേശം നഷ്ടപ്പെടാതെ നിൽക്കുന്നത് കൂടിയാണ്. കാരണം ആ വിശപ്പ് ഇല്ലെങ്കിൽ കരിയറിൽ മാറ്റം ഉണ്ടാകില്ല. മാറ്റം ഇല്ലെങ്കിൽ നിലനിൽപ്പും ഉണ്ടാകില്ല. അപ്പോൾ പിന്നെ എന്താണ് അപ്ഡേഷൻ എന്ന് ഇനിയും മനസിലാകാത്തവർക്കായി സിംപിളായി കാര്യം പറഞ്ഞു തരാം. അപ്ഡേഷൻ എന്നാൽ ഉള്ളിലെ ആഗ്രഹം മരിക്കാതിരിക്കലാണ്.The post ‘അപ്ഡേഷൻ എന്നാൽ ഉള്ളിലെ ആഗ്രഹം മരിക്കാതിരിക്കലാണ്; കാലത്തിനൊപ്പം മാറിയാലെ നിലനിൽക്കാൻ പറ്റൂ എന്നതിന് ഉദാഹരണമാണ് മമ്മൂക്ക’: അനുചന്ദ്ര appeared first on Kairali News | Kairali News Live.