ഓരോ കഥാപാത്രങ്ങളിലൂടെയും തന്നെ സ്വയം രാകി മിനുക്കുന്ന ഒരു രീതിയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടി സ്വീകരിച്ച് വരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അഭിനയം ഒരു ലഹരിയാണ്. അത് പല വേദികളിലും അദ്ദേഹം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ അഭിനയത്തിലെ ഈ ഗ്രാഫ് കയറ്റത്തെക്കുറിച്ച് ആരാധകർക്കുള്ള അത്ഭുതവും സംശയവും ഓരോ ദിവസവും വർദ്ധിക്കുന്നുണ്ട്.ഏറ്റവുമൊടുവില്‍ നടന്ന പേട്രിയറ്റ് പ്രസ് മീറ്റിലും മമ്മൂട്ടിയെ തേടി അത്തരമൊരു ചോദ്യമെത്തി. പതിവുപോലെ അദ്ദേഹം മറുപടിയും പറഞ്ഞു.തന്റെ അഭിനയത്തോടുള്ള അഭിനിവേശത്തെ തമിഴിലെ ഒരു യുവതാരത്തോട് താരതമ്യം ചെയ്താണ് മമ്മൂക്ക മറുപടി പറഞ്ഞത്. മലയാളത്തിലെ താരരാജാവ് തന്നെക്കുറിച്ച് പരാമർശിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് ചിന്ന തമിഴ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെ കോണ്ടെന്‍റ് ക്രിയേറ്റ് ചെയ്ത് ശ്രദ്ധ നേടിയ അബിസണ്‍ തേവരസ. ALSO READ; ‘അപ്ഡേഷൻ എന്നാൽ ഉള്ളിലെ ആഗ്രഹം മരിക്കാതിരിക്കലാണ്; കാലത്തിനൊപ്പം മാറിയാലെ നിലനിൽക്കാൻ പറ്റൂ എന്നതിന് ഉദാഹരണമാണ് മമ്മൂക്ക’: അനുചന്ദ്രദിസ് മെയ്ഡ് മൈ ഡേ താങ്ക്യൂ സർ എന്നാണ് ചിന്ന തമിഴ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല് മീഡിയയില് പങ്കുവച്ചുക്കൊണ്ട് പറഞ്ഞത്. ഹാര്‍ട്ട് ഇമോജിക്കൊപ്പമാണ് കെന്‍ കരുണാസ് വീഡിയോ ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആണ് അബിസണ്‍ മമ്മൂട്ടി തന്നെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.ഈ വീഡിയോ ഭാഗം വൈറല്‍ ആയതിന് പിന്നാലെ യൂത്ത് ടീമിലെ പലരും സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ വാക്കുകളിലുള്ള സന്തോഷം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ കെന്‍ കരുണാസ് എക്സിലൂടെ പ്രസ്തുത വീഡിയോ പങ്കുവച്ചിട്ടുണ്ട്. തമിഴില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായ യൂത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.The post ദിസ് മെയ്ഡ് മൈ ഡേ!പേട്രിയറ്റ് പ്രസ് മീറ്റിലെ മമ്മൂട്ടിയുടെ പരാമർശം;മനസ് നിറഞ്ഞ് ചിന്ന തമിഴ appeared first on Kairali News | Kairali News Live.