‘തല’യുടെ മടങ്ങിവരവ് വൈകുന്നു ! ധോണി കളിയ്ക്കാൻ ഇറങ്ങാത്തതിന് കാരണം ഇത്

Wait 5 sec.

ഐപിഎൽ സീസൺ തുടങ്ങിയാൽ വീടുകളിൽ ചേരിതിരിഞ്ഞുള്ള അടിയും ബഹളവും ആവും, പല ടീമിന്റെയും ജേഴ്സിയും ധരിച്ച് തങ്ങളുടെ ടീമിനായി ആർത്തിച്ചുവിളിച്ചുള്ള ആ മാച്ച് കാണുന്ന സീൻ, അതൊന്നു വേറെ തന്നെയാണ്. എല്ലാ ടീമിനും ഒരു നായകൻ ഉണ്ടാകും. അതുപോലെ ആണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന്റെ നായകൻ എം എസ് ധോണിയും. എന്നാൽ ഈ സീസൺ തുടങ്ങിയപ്പോൾ മുതൽ ധോണി കളത്തിൽ ഇല്ല. ആരോഗ്യകാരണങ്ങൾ തന്നെ ആണ് കാരണം, പകരം കളിയെ മുന്നോട്ടു കൊണ്ട് പോകുന്നത് മലയാളി താരം സഞ്ജു സാംസൺ ആണ്. എന്നിരുന്നാലും, തങ്ങളുടെ തലയുടെ മടങ്ങി വരവ് വൈകുന്നതിൽ ആരാധകർ ആശങ്കയിലാണ്. ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുവെന്നും എന്നാൽ ടീമിലെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് പ്ലേയിംഗ് ഇലവനിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് ധോണി കളിക്കാത്തതെന്നുമാണ് റിപ്പോർട്ട്.നിലവിൽ ടീം മികച്ച ബാലൻസിൽ ആണ് മുന്നോട്ടു പോകുന്നത് എന്നും ആ ഒരു കോമ്പിനേഷൻ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള നിലപാടിൽ ആണ് താരമുള്ളത്. എന്നാൽ ധോണി ഇംപാക്ട് പ്ലെയറായി ടീമിലെത്തുമെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്. പക്ഷെ ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഈ സാധ്യത പൂർണ്ണമായും തള്ളിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.ഇനി തല തിരികെ എത്തിയാലും വിക്കറ്റ് കീപ്പറായി തന്നെയായിരിക്കും കളത്തിൽ ഇറങ്ങുക. കാലിലെ പരിക്ക് കാരണം വിക്കറ്റുകൾക്കിടയിലെ വേഗത്തിലുള്ള ഓട്ടം എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നൂറ് ശതമാനം സജ്ജമായാൽ മാത്രമേ അദ്ദേഹം കളത്തിലിറങ്ങൂവെന്ന് മൈക് ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു.ALSO READ: ‘വൈഭവ് ഓക്കേയാണ്, പേടിക്കാനൊന്നുമില്ല’; പരുക്കിനെക്കുറിച്ച് പ്രതികരിച്ച് വിക്രം റാത്തോഡ്സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിലും ഓപ്പണിംഗ് ബാറ്ററായും തിളങ്ങുന്ന സാഹചര്യത്തിൽ ധോണിയുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെങ്കിലും തങ്ങളുടെ പ്രിയതാരം കളത്തിൽ ഇറങ്ങാത്തത്തിൽ നിരാശയിലാണ് സിഎസ്കെ ആരാധകർ.The post ‘തല’യുടെ മടങ്ങിവരവ് വൈകുന്നു ! ധോണി കളിയ്ക്കാൻ ഇറങ്ങാത്തതിന് കാരണം ഇത് appeared first on Kairali News | Kairali News Live.