സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL) ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ നാണയ, കറൻസി വിഭാഗത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്. ഇവിടെ ഇതാ സുരക്ഷാ പ്രസുകളിലായി 534 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നാസിക്കിലെ കറൻസി നോട്ട് പ്രസ് (CNPN), ഇന്ത്യ സെക്യൂരിറ്റി പ്രസ്സ് (ISPN), മധ്യപ്രദേശിലെ ബാങ്ക് നോട്ട് പ്രസ് (BNPD), ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് (SPPH) എന്നീ നാല് യൂണിറ്റുകളിലേക്കാണ് നിയമനം. 534 ഒഴിവുകളാണുള്ളത് ഉള്ളത്.വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, സൂപ്പർവൈസർ (പ്രിന്റിങ്, ഐടി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങൾ), ആർട്ടിസ്റ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുക. ഇതിൽ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്.തസ്തികകൾക്കനുസരിച്ച് ഐടിഐ, ഡിപ്ലോമ, ബിഇ/ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ ആണ് യോഗ്യത വേണ്ടത്. 18 മുതൽ 30 വയസ്സുവരെയാണ് പ്രായപരിധി. എന്നാൽ വിവിധ തസ്തികകൾക്കനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ മാറ്റമുണ്ട്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.ALSO READ: കണ്ണൂർ സർവകലാശാലയിൽ പിജി പ്രോഗാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, മേയ് 24 വരെ അവസരംഓൺലൈൻ പരീക്ഷയുടെ (CBT) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓഫീസ് അസിസ്റ്റന്റ് പോലുള്ള തസ്തികകൾക്ക് ടൈപ്പിങ് ടെസ്റ്റ് കൂടി ഉണ്ടായിരിക്കും. പരീക്ഷ 2026 ജൂൺ/ജൂലൈ മാസങ്ങളിൽ ആണ് നടക്കുക. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ് ആയി നൽകേണ്ടത്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് spmcil.com എന്ന വെബ്സൈറ്റിലെ ‘Career’ പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. മേയ് 19 ആയിരിക്കും അവസാന തീയതി.The post കറൻസി നോട്ട് പ്രസിൽ മികച്ച ശമ്പളത്തിൽ ജോലി വേണോ ? യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും അറിയാം appeared first on Kairali News | Kairali News Live.