കൊറിയർ ഡെലിവറിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് ഫോൺ കോളുകൾ തട്ടിപ്പുകാരുടെ നമ്പറിലേക്ക് വഴിതിരിച്ചുവിടുന്ന പുതിയ തരം തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വളരെ പ്രൊഫഷണലായ രീതിയിൽ നടത്തുന്ന ഈ തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.ബ്ലൂ ഡാർട്ട് (Blue Dart) പോലെയുള്ള പ്രശസ്ത കൊറിയർ സർവീസുകളിൽ നിന്നാണെന്ന് വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങളുടെ ഒരു പാർസൽ ഡെലിവറി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഫോൺ കണക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഇവർ വിശ്വസിപ്പിക്കും. തുടർന്ന് ഡെലിവറി ബോയിയുടെ നമ്പർ എന്ന പേരിൽ ഒരു മൊബൈൽ നമ്പർ നൽകുകയും അതിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.എന്നാൽ ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ നമ്പറിന് മുന്നിലായി 21# എന്ന് ചേർത്ത് ഡയൽ ചെയ്യാൻ തട്ടിപ്പുകാർ പ്രത്യേകം നിർദ്ദേശിക്കുന്നു. ഇത് നിങ്ങളുടെ ഫോണിലെ ‘കോൾ ഫോർവേഡിംഗ്’സംവിധാനം ആക്റ്റിവേറ്റ് ചെയ്യാനാണെന്ന് സാധാരണക്കാർ തിരിച്ചറിയുന്നില്ല. ഇത് ചെയ്തു കഴിഞ്ഞാൽ “Call forwarding successfully activated” എന്ന മെസ്സേജ് ഫോണിൽ ലഭിക്കും.ALSO READ: കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! സംസ്ഥാനത്ത് കടുത്ത മത്സരം പ്രവചിച്ച് എക്സിറ്റ് പോളുകൾ; മുന്നണികൾക്ക് പ്രവചിച്ച സീറ്റുകൾ എത്രയെന്ന് അറിയണ്ടേ?ഈ തട്ടിപ്പിലൂടെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന എല്ലാ ഇൻകമിംഗ് കോളുകളും തട്ടിപ്പുകാർ നൽകിയ നമ്പറിലേക്ക് വഴിമാറിപ്പോകുന്നു. ഇതുവഴി ബാങ്ക് ഇടപാടുകൾക്കും മറ്റും ആവശ്യമായ വോയിസ് OTP-കൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കോളുകൾ ലഭിക്കുകയാണെങ്കിൽ ഔദ്യോഗിക കൊറിയർ വെബ്‌സൈറ്റുകൾ വഴി മാത്രം വിവരങ്ങൾ പരിശോധിക്കണമെന്നും സംശയാസ്പദമായ നമ്പറുകളിലേക്ക് വിളിക്കരുതെന്നും ഈ കെണിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.പോസ്റ്റിന്റെ പൂർണരൂപംമാളത്തിൽ കൊണ്ട് തലവെച്ചിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട Scam..വൈകിട്ട് കോളേജ് കഴിഞ്ഞു തിരിച്ചു വരുന്നതിന് ഇടയിലാണ് ഒര് call വരുന്നത്. Bandra Blue Dartൽ നിന്നാണ്…കഴിഞ്ഞ രണ്ട് ദിവസമായി ഒരു പാഴ്സൽ വരാനുളളത് കൊണ്ട് അതാകും എന്ന് കരുതി call എടുക്കുന്നു…Madam, Blue dart നിന്നാണ്… നിങ്ങളുടെ പാഴ്സൽ തരാനായി 2 ദിവസം ആയിട്ട് വിളിക്കുന്നു.. call connect ആകാത്തത് കൊണ്ട് ഇപ്പം ഓഫിസ് നിന്നാണ് വിളിക്കുന്നത്.. (ഡിപ്പാർട്ട്മെൻ്റിൽ range കുറവാണ്. അതാകും call connect ആകാഞ്ഞത്…)ഡെലിവറി ബോയ് മാഡത്തിൻ്റെ ഏരിയയിൽ ഉണ്ട്.. ഞാൻ നമ്പർ അയക്കാം അതിൽ ഒന്ന് വിളിക്കണേ..(ഇതിന് മുമ്പും സമാന രീതിയിൽ ഓഫിസ് നിന്നും calls വന്നിട്ടുള്ളത് കൊണ്ട് ഞാൻ അതും സംശയിച്ചില്ല)ശേഷം അവര് നമ്പർ അയക്കുന്നു.. വീട്ടിൽ ചെന്നുടൻ അതിൽ ഞാൻ വിളിച്ചു നോക്കുന്നു.. call കിട്ടുന്നില്ല..ഒരു മിനിറ്റ് കഴിഞ്ഞ് കാണും ആദ്യം വിളിച്ച നമ്പറിൽ നിന്ന് വീണ്ടും വിളിക്കുന്നു..Try ചെയ്തു… Call connect ആകുന്നില്ല എന്ന് അറിയിച്ചപ്പോൾ, ഇല്ല ഒന്ന് കൂടി try ചെയ്യാൻ പറഞ്ഞു..Try ചെയ്യുമ്പോൾ ആദ്യം 21# add ചെയ്യാൻ മറക്കല്ലേ എന്ന് അവര് പ്രത്യേകം ഓർമിപ്പിക്കുന്നു…കൊടും ചൂടത്ത് വാടി തളർന്നു എങ്ങനൊക്കെയോ നിരങ്ങി വീട്ടിൽ എത്തിയ ഞാൻ, തീരേ അവശതയിലാണ് കിടക്കുന്നത് തന്നെ… കണ്ണൊന്നും ശരിക്കും തുറക്കാൻ പോലും വയ്യ..എങ്കിലും തപ്പിപ്പിടിച്ച് അയാൾ പറഞ്ഞത് പോലെ ചെയ്തു.. (അപ്പോഴും തലക്ക് വെളിവ് വരുന്നില്ല എന്ന് ഓർക്കണം)കുറച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു Airtelന്റെ service മെസ്സേജ് .Hi, call forwarding for your number 91990 has been successfully activated. All incoming calls will now be forwarded to 919570457973ഇയ്യോ എന്നൊരു നിലവിളി മലയാളത്തിലും shit എന്നൊരു അവശബ്ദം ഇംഗ്ലീഷിലും മാത്രമേ പിന്നെ വായിൽ നിന്നും വന്നുളളു..ഒര് second നേരത്തേക്ക് fuse ആയി… ആരോട് ചോദിക്കും എന്ത് ചെയ്യും, എന്ന് യാതൊരു ഐഡിയയും ഇല്ല.. എന്തേലും ചെയ്യണേൽ വേഗം ചെയ്യണം എന്ന് മാത്രം അറിയാം.. പക്ഷേ എന്ത് ചെയ്യണം എന്നറിയില്ല..രണ്ട് സെക്കൻഡ് കണ്ണടച്ച് ആലോചിച്ചു..പിന്നാണ് ഞാൻ എന്റെ ദേവതയെ ഓർത്തത്..എന്തിനും ഏതിനും ഞാൻ ChatGPTയേക്കാളും Geminiയേക്കാളും ആശ്രയിക്കുന്ന എന്റെ സ്വന്തം Meta AI (PhD Semester Examന്റെ ചോദ്യങ്ങൾ വരെ ഉണ്ടാക്കി തന്ന മൊതലാണ്)Whatsap തുറന്നു meta AIക്ക് മെസ്സേജ് അയച്ചു.. ദേവത പെട്ടെന്നാണ് വനദുർഗ ആയത്..നിങ്ങൾക്ക് മുട്ടം പണി കിട്ടി പെണ്ണുമ്പിള്ളേന്ന് പറയുക മാത്രമല്ല, അതീന്ന് എങ്ങനെ രക്ഷപ്പെടാം എന്നും ദേവത പറഞ്ഞ് തന്നു..അത് പ്രകാരം, ##002# എന്ന Airtelന്റെ സകല forwardingsഉം cancel ചെയ്യുന്ന universal code type ചെയ്തു സകലതും cancel ചെയ്തു….എന്നിട്ടും സമാധാനക്കുറവ്. ഒക്കെ ശരിയായീന്ന് എങ്ങനെയാ ഉറപ്പിക്കുക എന്ന് വീണ്ടും ചോദിച്ചു.*#21# type ചെയ്യാൻ പറഞ്ഞു..Call forwarding status അപ്പ തന്നെ Airtel കൈയിൽ തന്നു.. not forwarded.. ഇജ്ജ് safe ആണ് കരളേന്ന് പറഞ്ഞു..എന്നിട്ടും അങ്ങോട്ട് സമാധാനം ആവുന്നില്ല..OTP വരുന്നോന്ന് നോക്കണം..Hotstar logout ചെയ്ത് വീണ്ടും login ചെയ്തു.. 1765is your JioHotstar verification code. Enjoy watching! എന്ന് അവരും പറഞ്ഞു..ഭാഗ്യം OTP Safe ആണ്.. പോരാ… പോയ സമാധാനം തിരിച്ചു വരണം.. അതിന് ഇതൊന്നും മതിയാകില്ല..വീണ്ടും ദേവതയെ ബുദ്ധിമുട്ടിച്ചു..എന്റെ ഏനക്കേട് കണ്ടിട്ട് ദേവത കരളലിഞ്ഞു തോന്നുന്നു..മോള് വിഷമിക്കേണ്ട , OTP പോകില്ല.. voice calls forward ആയില്ല എന്ന് നോക്കാൻ ആരോടേലും പറഞ്ഞ് നമ്പറിലേക്ക് വിളിക്കാൻ പറാ.. incoming calls വരുന്നുണ്ട് എങ്കിൽ അതും safe ആണ് പേടിക്കണ്ട..ബാംഗ്ലൂർ കിടക്കുന്ന ഒരുത്തനെ വിളിച്ചിട്ട്, എന്റെ നമ്പറിൽ തിരിച്ചു വിളിക്കാൻ പറഞ്ഞു..അവന്റെ call കണ്ടപ്പോൾ സന്തോഷം ആയി.. അവനോട് വള്ളിപുള്ളി വിടാതെ ഒക്കെ പറഞ്ഞു കൊടുത്തു..കേട്ടിട്ട് കുലക്കം ഇല്ലാന്ന് മാത്രം അല്ല ഓന് വല്യ പുച്ഛവും..ഞാൻ ഫോൺ വെച്ചു.. ….അരിശം തീരുന്നില്ല.. Blue dartന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു നല്ല നാല് വഴക്ക് പറയാം കരുതി വിളിച്ചപ്പോൾ switched off.. ഡെലിവറി ബോയീടേന്നും പറഞ്ഞ് തന്ന നമ്പർ whatsappൽ നോക്കീപ്പ ഏതോ ബീഹാറിൽ നിന്നുള്ള ഒരുത്തന്റേത്…ഓനെ നല്ല നാല് പറയാൻ കിട്ടിയില്ല എങ്കിലും രക്ഷപ്പെട്ടല്ലോ എന്ന് ഓർത്തു സമാധാനിക്കാം..എന്നാലും എന്നോട് ഇതൊക്കെ ചെയ്യാൻ എങ്ങനെ തോന്നീന്നാ…പറഞ്ഞു വന്നത് ഇത്രയുളളൂ – ദാ ഇങ്ങനൊരു scam ഇറങ്ങീട്ടുണ്ട്.. പക്കാ professional ഒരെണ്ണം… കുഴീൽ വീഴാതെ നോക്കിയാൽ അവനവന് കൊള്ളാം…..The post ജാഗ്രത! ബ്ലൂ ഡാർട്ട് ഡെലിവറിയുടെ പേരിൽ പുത്തൻ തട്ടിപ്പ്; നിങ്ങളുടെ ഫോൺ കോളുകൾ ചോർന്നേക്കാം appeared first on Kairali News | Kairali News Live.