ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ

Wait 5 sec.

ലക്ഷദ്വീപിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ് നടപടികൾ ഭരണകൂടം ലളിതമാക്കിയിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തിയതിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.മുമ്പ് ലക്ഷദ്വീപ് യാത്ര ചെയ്യുന്നവർക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് സ്പോൺസറുടെ സമ്മതപത്രം നിർബന്ധമായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ നിന്ന് ഇത് ഒഴിവാക്കിയിരിക്കുകയാണ്. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. ആദ്യ സമയങ്ങളിൽ മാസങ്ങൾ നീണ്ട നടപടിക്രമങ്ങളിലൂടെ മാത്രമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇതിനുപുറമേ ദ്വീപിലെ താമസക്കാരന്റേയോ അംഗീകൃത സംഘടനകളുടേയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററുടെയോ സഹായത്തോടെയാണ് സ്പോൺസർഷിപ്പ് ലഭിച്ചിരുന്നത്.എൻട്രി പെർമിറ്റ് നടപടികൾ ലളിതമാക്കുന്നതിനും ലക്ഷദ്വീപിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നവരുടെ കൃത്യമായ സുരക്ഷാപരിശോധന ഉറപ്പുവരുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. https://epermit.utl.gov.in എന്ന വെബ്സൈറ്റിലൂടെ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഒരു അപേക്ഷയിൽ ആറ് പേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.The post ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ appeared first on Kairali News | Kairali News Live.