താൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബൻ; ചിരിപടർത്തിയത് മമ്മൂക്ക നൽകിയ ആ മറുപടി

Wait 5 sec.

മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരെയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് ഒരു സ്‌ക്രീനിൽ കാണാൻ പോകുന്നുവെന്ന സന്തോഷത്തിലാണ് രണ്ടു താരങ്ങളുടെയും ആരാധകർ. മെയ് ഒന്നിനാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഇരുവരെയും കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര, രേവതി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഒരു സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ഇത്.ALSO READ: പേടിപ്പിക്കാനായി ഹസ്തർ വീണ്ടും വരുന്നു; ‘തുംബാദ് 2’ റിലീസ് തീയതി പുറത്ത്തന്റെ തലമുറ മുതൽ തങ്ങൾ കണ്ടുവളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും എന്നും താൻ സിനിമയിലേക്ക് വരാൻ അവരായിരിക്കും കാരണമായത് എന്നുമാണ് ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞത്. മമ്മൂക്ക എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. തനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക എന്നും അദ്ദേഹം പറഞ്ഞു. ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ കാര്യങ്ങൾ പറഞ്ഞത്. ഇതിനെല്ലാം കൂടി മമ്മൂട്ടി നൽകിയ മറുപടി ആളുകളെ ചിരിപ്പിച്ചു. “നന്ദി.. നന്ദി ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്”- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു മമ്മൂട്ടി .ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആവേശത്തോടെ ആണ് ആളുകൾ ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിനോടകം അഡ്വാൻസ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.The post താൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബൻ; ചിരിപടർത്തിയത് മമ്മൂക്ക നൽകിയ ആ മറുപടി appeared first on Kairali News | Kairali News Live.