അമിതവണ്ണവും അസിഡിറ്റിയും ഒരുപോലെ കുറയ്ക്കാം, ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ഗുണങ്ങളേറെ

Wait 5 sec.

മിക്ക വീടുകളിലെയും അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഗ്രാമ്പൂ, നിറയെ ആരോഗ്യഗുണങ്ങളുള്ള ഗ്രാമ്പൂ പലകാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ചിലർ ഭക്ഷണത്തിൽ രുചിയും മണവും ലഭിക്കാനാണ് ഉപയോഗിക്കുന്നത്. മറ്റുചിലരാകട്ടെ മുടിയിഴകളുടെ സംരക്ഷത്തിനായും ഉപയോഗിക്കും. ദിവസവും ഗ്രാമ്പൂ വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.ഗ്രാമ്പൂവിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും. പതിവായി ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് ജലദോഷം, ചുമ ഇവ വരാനുള്ള സാധ്യത കുറയ്ക്കും. ഇവഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.ദിവസവും ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. വെറും വയറ്റിൽ ഗ്രാമ്പൂ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇത് ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കാനും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ പരിഹരിക്കാൻ സഹായിക്കും.ഗ്രാമ്പൂവിൽ യൂെജനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും സഹായിക്കുംഗ്രാമ്പൂ വെള്ളം എങ്ങനെ തയ്യാറാക്കാംഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ഗ്രാമ്പൂ ഇട്ട് ഒരു രാത്രിമുഴുവൻ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച ശേഷം അരിച്ച് ഇളം ചൂടോടെ കുടിക്കാം. ആരോഗ്യഗുണങ്ങൾ ഗ്രാമ്പൂവിന് ഏറെയുണ്ടെങ്കിലും എന്തെങ്കിലും രോഗങ്ങൾ ഉള്ളവർ ഗ്രാമ്പൂ വെളളം പതിവായി കുടിക്കും മുൻപ് വിദഗ്ദരുടെ നിർദേശം തേടാൻ മറക്കരുത്.The post അമിതവണ്ണവും അസിഡിറ്റിയും ഒരുപോലെ കുറയ്ക്കാം, ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ഗുണങ്ങളേറെ appeared first on Kairali News | Kairali News Live.